രാജസ്ഥാനിൽ ബോട്ട് മറിഞ്ഞ് ഏഴ് മരണം

Thursday 17 September 2020 1:58 AM IST

ജയ്പൂർ: രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ ഇന്ദർഗഢിൽ ക്ഷേത്രദർശനം നടത്താനെത്തിയവർ കയറിയ ബോട്ട് ഇന്നലെ രാവിലെ കോട്ടയിലെ ചമ്പൽ നദിയിൽ മറിഞ്ഞ് ഏഴ് പേർ മരിച്ചു. 14 പേരെ കാണാതായി. അപകടത്തിൽപ്പെട്ടവരിൽ സ്‌ത്രീകളും കുട്ടികളുമുണ്ട്. ബോട്ടിൽ 40നും 50നും ഇടയിലുള്ള ആളുകൾ ഉണ്ടായിരുന്നെന്നും കൂടുതൽ പേർ കയറിയത് മൂലമാകാം അപകടമുണ്ടായതെന്ന് പ്രദേശവാസികൾ പറയുന്നു. ബോട്ടിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നും ആരോപണമുണ്ട്.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു.