ചൈനാ അതിർത്തിയിൽ നുഴഞ്ഞുകയറ്റമില്ലെന്ന് സർക്കാർ
Thursday 17 September 2020 1:15 AM IST
ന്യൂഡൽഹി: കഴിഞ്ഞ ആറുമാസത്തിനിടെ ചൈന അതിർത്തി വഴി നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും അതേസമയം പാകിസ്ഥാൻ അതിർത്തി വഴി 47 കേസുകൾ റിപ്പോർട്ട് ചെയ്തെന്നും കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായി രാജ്യസഭയിൽ അറിയിച്ചു.
മൂന്നുവർഷത്തിനിടെ ജമ്മുകാശ്മീർ അതിർത്തിവഴി 594 ഭീകരർ നുഴഞ്ഞുകയറാനെത്തി. ഇതിൽ 312പേർ സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് രാജ്യത്തു കടന്നു. ഇക്കാലയളവിൽ 582 ഭീകരർ ജമ്മുകാശ്‌മീരിൽ കൊല്ലപ്പെട്ടു. 46 പേർ അറസ്‌റ്റിലായി. 2018 മുതൽ സെപ്‌തംബർ എട്ടുവരെ സംസ്ഥാനത്ത് 76 സൈനികർ വീരമൃത്യു വരിച്ചു.