ശ്രീനഗറിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു: രണ്ട് സൈനികർക്ക് പരിക്ക്

Thursday 17 September 2020 9:38 AM IST

ശ്രീനഗർ: ജമ്മുകാശ്മീരിലെ ശ്രീനഗറിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെയോടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ഒരു ഗ്രാമീണൻ കൊല്ലപ്പെടുകയും ചെയ്തു.

രഹസ്യവിവരത്തെത്തുടർന്ന് പുലർച്ചെ രണ്ടരയോടെ സ്ഥലത്തെത്തിയ സൈനികർക്കുനേരെ ഭീകരരർ വെടിവയ്ക്കുകയായിരുന്നു.ഇതോടെ സൈനികർ തിരിച്ചും വെടിവച്ചു. സ്ഥലത്തേക്ക് കൂടുതൽ സൈനികർ എത്തിയിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്.

ജമ്മുവിൽ ഭീകരർക്കെതിരെ സൈന്യം നടപടി കടുപ്പിച്ചിരിക്കുകയാണ്. കൊടുംഭീകരരായ നിരവധിപേരെയാണ് അടുത്തിടെ സൈന്യം കൊലപ്പെടുത്തിയത്. ചിലരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.