'ഹാപ്പി ബർത്ത് ഡേ മോദിജി'; പ്രധാനമന്ത്രിക്ക് ആശംസകൾ നേർന്ന് കുട്ടികൾ, വീഡിയോ വൈറൽ

Thursday 17 September 2020 4:53 PM IST

നാഗാലാൻഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70 വയസ്സ് തികയുന്നു. രാജ്യത്തെ ജനങ്ങളില്‍ നിന്ന് മാത്രമല്ല, ലോകമെമ്പാടുമുള്ള ആളുകളില്‍ നിന്നും ആശംസകളും അനുഗ്രഹങ്ങളും പ്രധാനമന്ത്രിക്ക് ലഭിച്ച് കൊണ്ടിരിക്കുകയാണ്. ആളുകള്‍ അവരുടെ ആശംസകൾ പ്രധാനമന്ത്രിക്ക് അയക്കുകയും അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കാൻ വ്യത്യസ്ത മാര്‍ഗങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

'ക്രിട്ടിക്‌സ് കോര്‍ണര്‍' എന്ന ഒരു പേജാണ് ഇപ്പോൾ ഒരു വൈറൽ ട്വിറ്റർ വീഡിയോ യൂടൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നാഗാലാന്‍ഡില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികള്‍ ഒരു വീടിന് മുന്നിലിരുന്ന് മോദിക്ക് 'ജന്മദിനാശംസകള്‍' ആലപിക്കുന്നു. നിറഞ്ഞ പുഞ്ചിരിയോടെയാണ് അവർ പാട്ട് പാടി അവസാനിപ്പിക്കുന്നത്.


13 റീട്വീറ്റുകളുള്ള വീഡിയോ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ 1800 വ്യൂവേഴ്സിനെ നേടി.കഴിഞ്ഞ വര്‍ഷം, സംസ്ഥാനത്തെ മൊക്കോചുംഗ് ജില്ലയിലെ ഉംഗ്മ ഗ്രാമത്തില്‍ നിന്നുള്ള ഒരു കൂട്ടം കുട്ടികള്‍ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ഗിറ്റാര്‍ ഉപയോഗിച്ച് അദ്ദേഹത്തിനായി ഗാനം ആലപിച്ചിരുന്നു.