രാജ്യസഭ എം പിയും ബി ജെ പി നേതാവുമായ അശോക് ഗസ്‌തി കൊവിഡ് ബാധിച്ച് മരിച്ചു

Thursday 17 September 2020 4:53 PM IST

ന്യൂഡൽഹി: രാജ്യസഭാംഗവും കർണാടക ബി.ജെ.പി നേതാവുമായ അശോക് ഗസതി കൊവിഡ് ബാധിച്ച് മരിച്ചു. 55 വയസായിരുന്നു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ എം.പിയാണ് അശോക് ഗസ്‌തി.

കൊറോണ വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് എം.പിയെ സെപ്തംബർ 2ന് ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിൽ നടന്ന തിരഞ്ഞെടുപ്പിലാണ് ഗസ്തി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ഗസ്തിയുടെ ആരോഗ്യ അവസ്ഥ വളരെ മോശം സ്ഥിതിയിലായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.