ലോകേഷ് കനകരാജി​ന്റെ ചി​ത്രത്തിൽ ഗ്യാംഗ്സ്റ്ററായി​ കമൽഹാസൻ

Friday 18 September 2020 4:30 AM IST

ലോകേഷ് കനകരാജി​ന്റെ ചി​ത്രം ഫെബ്രുവരി​യി​ൽ

കൈദി​ എ​ന്ന​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ത്തി​ലൂ​ടെ​ ​തെ​ന്നി​ന്ത്യ​യി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​സം​വി​ധാ​യ​ക​ൻ​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജി​ന്റെ​ ​പു​തി​യ​ ​സി​നി​മ​യി​ൽ​ ​ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​കു​ന്നു.​ ​ഗ്യാം​ഗ് ​സ്റ്റ​ർ​ ​സി​നി​മ​ ​എ​ന്നാ​ണ് ​സൂ​ച​ന.​ ​ക​മ​ലി​ന്റെ​ 232​-ാം​ചി​ത്രമാണി​ത്.​ ​ക​മ​ൽ​ഹാ​സ​ന്റെ​ ​നി​ർ​മാ​ണ​ ​ക​മ്പ​നി​യാ​യ​ ​രാ​ജ്ക​മ​ൽ​ ​ഫി​ലിം​സാ​ണ് ​ചി​ത്രം​ ​നി​ർ​മി​ക്കു​ന്ന​ത്.​ ​സി​നി​മ​ ​അ​ടു​ത്ത​ ​ഫെബ്രുവരി​യി​ൽ തുടങ്ങുമെന്നാണ് സൂചന. ഷങ്കർ സംവി​ധാനം ചെയ്യുന്ന ഇന്ത്യൻ -2 പൂർത്തി​യാക്കി​യ ശേഷമായി​രി​ക്കും കമൽ ലോകേഷി​ന്റെ ചി​ത്രത്തി​ൽ ജോയി​ൻ ചെയ്യുക. ​ ​വി​ജ​യ് , വി​ജയ് സേതുപതി, മാളവി​ക മോഹനൻ എന്നി​വർ പ്രധാന വേഷങ്ങൾ അവതരി​പ്പി​ക്കുന്ന മാസ്റ്ററാണ് ലോകേഷ് കനകരാജ് ഒടുവി​ൽ സംവി​ധാനം ചെയ്ത ചി​ത്രം. ക​ഴി​ഞ്ഞ​ ​മാ​ർ​ച്ചി​ൽ​റി​ലീ​സ് ​ചെ​യ്യേ​ണ്ടി​യി​രു​ന്ന​ ​സി​നി​മ​ െകാവി​ഡ് ​മൂ​ലം​ ​ നീട്ടി​വച്ചി​രി​ക്കുകയാണ്.