വെ​ള്ളം​ ​തി​യേ​റ്റർ റി​ലീസ് തന്നെയെന്ന് സംവി​ധായകൻ

Friday 18 September 2020 4:30 AM IST

ജ​യ​സൂ​ര്യ​ ​ നായകനാകുന്ന ​വെ​ള്ളം​ ​തി​യേ​റ്ററുകളി​ൽ തന്നെ റി​ലീസ് ചെയ്യുമെന്ന് സം​വി​ധാ​യ​ക​ൻ​ ​പ്ര​ജേ​ഷ് ​സെ​ൻ​.​

വി​ഷു​ ​ റി​ലീസായി​ എത്തേണ്ടി​യി​രുന്ന ​വെ​ള്ളം​ ​​ലോ​ക് ഡൗൺ​ ​ ​കാ​ര​ണം​ ​ ​നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു.​കൊവി​ഡി​ൽ​ ​നി​ന്ന് ​ക​ര​ക​യ​റിയശേഷം ചി​ത്രം തീ​യേ​റ്റ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​നി​ർ​മാ​താ​ക്ക​ളു​ടെ​ ​തീ​രു​മാ​ന​മെ​ന്നും​ ​പ്ര​ജേ​ഷ് ​വ്യ​ക്ത​മാ​ക്കി​. ​സെ​ൻ​ട്ര​ൽ​ ​പി​ക്‌​ചേ​ഴ്‌​സ് ​ആ​ണ് ​വെ​ള്ളം​ ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്ന​ത്.​ ​സം​യു​ക്ത​ ​മേ​നോ​ൻ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​സി​ദ്ധി​ഖ്,​ ​ഇ​ട​വേ​ള​ ​ബാ​ബു,​ ​ജാ​ഫ​ർ​ ​ഇ​ടു​ക്കി,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​ ​നി​ർ​മ്മ​ൽ​ ​പാ​ലാ​ഴി,​ ​വി​ജി​ലേ​ഷ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​പ്ര​മു​ഖ​ ​താ​ര​ങ്ങ​ൾ.​ ​റോ​ബി​ ​വ​ർ​ഗീ​സ് ​രാ​ജ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർവഹി​ക്കു​ന്നു.