ജലീൽ സമരം: 385 കേസുകൾ, 1131 അറസ്റ്റ്
Friday 18 September 2020 12:12 AM IST
തിരുവനന്തപുരം: മന്ത്രി ജലീലിനെതിരെ സെപ്തംബർ 11 മുതൽ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട് 385 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1131 പേർ അറസ്റ്റിലായി. സമരത്തിൽ മാസ്‌ക്ക് ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും മറ്റും 1629 കേസുകളെടുത്തു.
എം.എൽ.എമാരായ ഷാഫി പറമ്പിൽ, കെ.എസ് ശബരീനാഥ് എന്നിവർക്കെതിരെയും കേസുണ്ട്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, ബി.ജെ.പി, മഹിളാമോർച്ച, എ.ബി.വി.പി, കെ. എസ്. യു, എം.എസ്.എഫ്, യുവമോർച്ച, മുസ്ലീംലീഗ് എന്നിവയുടെ പ്രവർത്തകരാണ് അറസ്റ്റിലായത്.