വാക്സിൻ കൊണ്ട് മാത്രം തടയാനാവില്ലെന്ന് യു.എൻ
Friday 18 September 2020 12:39 AM IST
വാഷിംഗ്ടൺ: പ്രതിരോധമരുന്നിന് മാത്രം കൊവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്നും ലോകം ഇന്ന് നേരിടുന്ന ഒന്നാമത്തെ ആഗോള സുരക്ഷാഭീഷണിയാണ് കൊവിഡെന്നും ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. രോഗവ്യാപനം തടയാനും രോഗം ബാധിച്ചവർക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങൾ കൈകോർക്കണം. വൈറസിനെ പരാജയപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ചേരേണ്ട സമയം കൂടിയാണ് ഇത്.
പലരും പറയുന്നത് പ്രതിരോധമരുന്നിൽ പ്രതീക്ഷ ഉണ്ടെന്നാണ്. എന്നാൽ ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല. പ്രതിരോധമരുന്നിന് മാത്രം കൊവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.