ബ്രസീലിയൻ ആർമി ജനറൽ ഇനി ആരോഗ്യമന്ത്രി

Friday 18 September 2020 1:00 AM IST

ബ്രസീലിയ: കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ ആരോഗ്യമന്ത്രിയെ നിയമിച്ച് ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസൊനാരോ. ആരോഗ്യ രംഗത്ത് ഒരു അനുഭവജ്ഞാനവുമില്ലാത്ത ആർമി ജനറലിനെയാണ് ആരോഗ്യമന്ത്രിയായി ബോൾസൊനാരോ നിയമിച്ചത്. ജനറൽ എഡ്യുർദോ പസ്വല്ലാെയാണ് പുതിയ ആരോഗ്യമന്ത്രി. ബോൾസൊനാരോയുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് ആരോഗ്യമന്ത്രിമാരായ ലൂയിസ് ഹെൻട്രിക് മാൻഡേറ്റയും നെൽസൺ ടെയ്ക്കും രാജിവച്ച ഒഴിവിലേക്കാണ് പസ്വല്ലൊയെ നിയമിച്ചിരിക്കുന്നത്.

ഇദ്ദേഹത്തെയും ചേർത്ത് 11 ആർമി ഉദ്യോഗസ്ഥരെയാണ് തന്റെ 21 അംഗ മന്ത്രിസഭയിൽ ബോൾസൊനാരോ ഉൾപ്പെടുത്തിയിരിക്കുന്നത്.