ശ്രാവണിയുടെ ആത്മഹത്യയിൽ നിർമ്മാതാവ് അറസ്റ്റിൽ
ഹൈദരാബാദ്: ടെലിവിഷൻ നടി ശ്രാവണി കൊണ്ടാപള്ളി ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്നാം പ്രതിയായ ചലച്ചിത്ര നിർമ്മാതാവ് അശോക് റെഡ്ഡി അറസ്റ്റിൽ. ഒളിവിലായിരുന്ന ഇയാൾ കഴിഞ്ഞ ദിവസം ഹെെദരാബാദ് പൊലീസിനു മുമ്പിൽ കീഴടങ്ങുകയായിരുന്നു. ശ്രാവണിയെ അശോക് ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുടുംബാംഗങ്ങൾ പറഞ്ഞിരുന്നു. ശ്രാവണിയുടെ കാമുകനായ ദേവരാജ് റെഡ്ഡി, സായ് കൃഷ്ണ റെഡ്ഡി എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.ടിവി സീരിയലിൽ അഭിനയിക്കാനുള്ള താത്പര്യവുമായി 2012ൽ ഹൈദരാബാദിലെത്തിയ ശ്രാവണി 2015ലാണ് സായി കൃഷ്ണയെ പരിചയപ്പെടുന്നത്. പിന്നീട് 2017ൽ നിർമ്മാതാവ് അശോകുമായി സൗഹൃദത്തിലായി. 2019 ൽ ടിക് ടോകിലൂടെയാണ് ശ്രാവണി ദേവരാജുമായി സൗഹൃദത്തിലായത്.സായി കൃഷ്ണയും അശോകുമായുള്ള ബന്ധം അറിഞ്ഞ ദേവരാജ് ശ്രാവണിയുമായി അകന്നു. ഇത് നടിയെ മാനസികമായി തകർത്തെന്നാണ് വിവരം.