സെല്ലിൽ കരഞ്ഞ് തളർന്ന് രാഗിണി
Friday 18 September 2020 1:16 AM IST
ബെംഗളൂരു: മയക്കുമരുന്നു കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടി രാഗിണി ദ്വിവേദി വിഷാദത്തിലെന്ന് റിപ്പോർട്ട്. കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി ക്വാറന്റൈൻ സെല്ലിലാണ് രാഗിണിയെ പാർപ്പിച്ചിരിക്കുന്നത്. സെല്ലിലേക്ക് മാറ്റിയതിനെ തുടർന്ന് രാഗിണി വല്ലാതെ കരഞ്ഞു തളർന്നുവെന്നും അവർ വല്ലാത്ത വിഷമത്തിലാണെന്നും ജയിലിൽ അധികൃതരെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് രാഗിണിയുടെ മുഖത്ത് വല്ലാത്ത ആത്മവിശ്വാസമുണ്ടായിരുന്നു. പുഞ്ചിരിയോടെ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്താണ് പൊലീസ് ജീപ്പിൽ കയറിയത്.