അമിത് ഷാ ആശുപത്രി വിട്ടു
Friday 18 September 2020 1:31 AM IST
ന്യൂഡൽഹി: കൊവിഡാനന്തര ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രി വിട്ടു. നാലു ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് ഇന്നലെ അമിത് ഷാ ആശുപത്രി വിട്ടത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 55കാരനായ ഷായ്ക്ക് ആഗസ്റ്റ് 2നാണ് കൊവിഡ് ബാധിച്ചത്. ഗുർഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് ആഗസ്റ്റ് 14ന് അദ്ദേഹം വീട്ടിൽ മടങ്ങിയെത്തി. തുടർന്നാണ് പോസ്റ്റ് കൊവിഡ് കെയറിനായി എയിംസിൽ ആദ്യം പ്രവേശിപ്പിക്കപ്പെട്ടത്. പാലർമെന്റിലെ തുടർ സമ്മേളനങ്ങളിൽ അമിത് ഷാ ഫേസ്മാസ്ക്, രണ്ടുമീറ്റർ അകലം ഉൾപ്പെടെയുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് പങ്കെടുക്കും.