ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ നേപ്പാൾ മാപ്പ് പാഠ്യപദ്ധതിയിലും
Friday 18 September 2020 12:04 PM IST
ന്യൂഡൽഹി: മൂന്നു മാസം മുമ്പ് ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ മാപ്പ് തയ്യാറാക്കി പാർലമെന്റിന്റെ അംഗീകാരം നേടിയ നേപ്പാൾ അത് പാഠ്യപദ്ധതിയിലും നാണയകൈമാറ്റ മാർഗ നിർദ്ദേശങ്ങളിലും ഉൾപ്പെടുത്തി. ഉത്തരാഖണ്ഡിലെ പിത്തോറഗർ, കാലാപനി പ്രദേശങ്ങളാണ് നേപ്പാളിന്റെ മാപ്പിൽ ഉൾപ്പെടുത്തിയത്.