സ​ഹ​പാ​ഠി​ക​ളാ​യി​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ആ​ശ​ ശ​ര​ത്തും

Saturday 19 September 2020 4:30 AM IST


മേ​ജ​ർ​ ​ര​വി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​സു​രേ​ഷ് ​ഗോ​പി​യും​ ​ആ​ശ​ ​ശ​ര​ത്തും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ഒ​രു​ ​ഗ്രാ​മ​ത്തി​ലെ​ ​സ്കൂ​ളി​ൽ​ ​പ​ഠി​ച്ച​ ​ര​ണ്ട് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 34​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ക​ണ്ടു​മു​ട്ടു​ന്ന​താ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​പ​ട്ടാ​ള​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​മാ​റി​ ​ഇ​താ​ദ്യ​മാ​യി​ ​മേ​ജ​ർ​ ​ര​വി​ ​ഒ​രു​ ​പ്ര​ണ​യ​ ​ചി​ത്രം​ ​ഒ​രു​ക്കു​ക​യാ​ണ്.​ ​സു​രേ​ഷ് ​ഗോ​പി​യും​ ​മേ​ജ​ർ​ ​ര​വി​യും​ ​ആ​ദ്യ​മാ​യാ​ണ് ​ഒ​ന്നി​ക്കു​ന്ന​ത്.​ ​ക​ർ​മ്മ​യോ​ദ്ധ,​ 1971​ ​ബി​യോ​ണ്ട് ​ബോ​ർ​ഡേ​ഴ്സ് ​എ​ന്നീ​ ​മേ​ജ​ർ​ ​ര​വി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ആ​ശ​ ​ശ​ര​ത്ത് ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.​ ​ബി​ 3​ ​വി​ഷ്വൽ​ ​ആ​ർ​ട്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ബി​ജോ​യ്,​ബി​നോ​ജ്,​ ​ബി​നോ​യി​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മാ​ണം.​ ​ഉ​മേ​ഷ് ​കെ.​ ​ഉ​ണ്ണി,​ ​സ​ന​ൽ​ ​ശി​വ​റാം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്കും.​മേ​ജ​ർ​ ​രവി​യു​ടെ​ ​മ​ക​നാ​യ​ ​അ​ർ​ജു​ൻ​ ​ര​വി​യാ​ണ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.​ ​ദ​ ​കു​ങ് ​ഫു​ ​മാ​സ്റ്റ​റാ​ണ് ​അ​ർ​ജു​ന്റെ​ ​ആ​ദ്യ​ ​ചി​ത്രം.