എസ്.പി​ വെങ്കി​ടേഷ് തി​രി​ച്ചുവരുന്നു

Saturday 19 September 2020 4:30 AM IST


ജോ​ണി​​​ ​വാ​ക്ക​ർ,​ ​കി​​​ലു​ക്കം,​ ​കി​​​ഴ​ക്ക​ൻ​ ​പ​ത്രോ​സ് ,​ ​ഇ​ന്ദ്ര​ജാ​ലം,​ ​കൗ​ര​വ​ർ,​ ​നാ​ടോ​ടി​​,​ ​വാ​ത്സ​ല്യം,​ ​സ്ഫ​ടി​​​കം​ ​ഒ​ട്ടേ​റെ​ ​സി​​​നി​​​മ​ക​ളി​​​ൽ​ ​സൂ​പ്പ​ർ​ ​ഹി​​​റ്റ് ​ഗാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കി​​​യ​ ​സം​ഗീ​ത സം​വി​​​ധാ​യ​ക​ൻ​ ​എ​സ്.​പി​ ​വെ​ങ്കി​​​ടേ​ഷ് ​തി​​​രി​​​ച്ചു​വ​രു​ന്നു.​ ​നി​​​സാ​ർ​ ​സം​വി​​​ധാ​നം​ ​ചെ​യ്യു​ന്ന​ ​ആ​ദ്യ​ ​ത​മി​​​ഴ് ​ചി​​​ത്ര​മാ​യ​ ​ക​ളേ​ഴ്സി​​​ലൂ​ടെ​യാ​ണ് ​എ​സ്.​പി​​.​ ​വെ​ങ്കി​​​ടേ​ഷി​​​ന്റെ​ ​തി​​​രി​​​ച്ചു​വ​ര​വ്.​ ​ചി​​​ത്ര​ത്തി​​​ൽ​ ​അ​ഞ്ച് ​ഗാ​ന​ങ്ങ​ളാ​ണു​ള്ള​ത്.​ െെ​ലം​ െെ​ല​റ്റ് ​പി​​​ക്ചേ​ഴ്സി​​​നു​വേ​ണ്ടി​​​ ​അ​ജി​​​ ​ഇ​ടി​​​ക്കു​ള​ ,​ ​ജി​​​യാ​ ​ഉ​മ്മ​ൻ​ ​എ​ന്നി​​​വ​ർ​ ​ചേ​ർ​ന്ന് ​നി​​​ർ​മ്മി​​​ച്ച​ ​ക​ളേ​ഴ്സി​​​ൽ​ ​വ​ര​ല​ക്ഷ്മി​​​ ​ശ​ര​ത്കു​മാ​ർ,​ ​ഇ​നി​​​യ,​ ​ദി​​​വ്യ​ ​പി​​​ള്ള,​ ​റാം​ ​കു​മാ​ർ,​ ​ബേ​ബി​​​ ​ആ​രാ​ധ്യ​ ​എ​ന്നി​​​വ​രാ​ണ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​​​ലെ​ത്തു​ന്ന​ത്.​ ​പ്ര​സാ​ദ് ​പാ​റ​പ്പു​റ​ത്തി​​​ന്റേ​താ​ണ് ​ര​ച​ന.​ ​കാ​മ​റ​ ​സ​ജ​ൻ​ ​ക​ള​ത്തി​​​ൽ.​ െെ​വ​ര​ ​ഭാ​ര​തി​​​യാ​ണ് ​ക​ളേ​ഴ്സി​​​ലെ​ ​ഗാ​ന​ങ്ങ​ൾ​ ​ര​ചി​​​ച്ചി​​​രി​​​ക്കു​ന്ന​ത്.​ ​ക​ഴി​​​ഞ്ഞ​ ​ദി​​​വ​സം​ ​ത​മി​​​ഴ​ക​ത്തി​​​ന്റെ​ ​മ​ക്ക​ൾ​ ​സെ​ൽ​വ​ൻ​ ​വി​​​ജ​യ് ​സേ​തു​പ​തി​​​ ​ചി​​​ത്ര​ത്തി​​​ന്റെ​ ​ട്രെ​യി​​​ല​ർ​ ​റി​​​ലീ​സ് ​ചെ​യ്തു.
1985​ൽ​ ​ജ​ന​കീ​യ​ ​കോ​ട​തി​​​ ​എ​ന്ന​ ​ചി​​​ത്ര​ത്തി​​​ലൂ​ടെ​യാ​ണ് ​എ​സ്.​പി​​​ ​വെ​ങ്കി​​​ടേ​ഷ് ​മ​ല​യാ​ള​ത്തി​​​ൽ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​​​ക്കു​ന്ന​ത്.​ ​തൊ​ട്ട​ടു​ത്ത​ ​വ​ർ​ഷം​ ​രാ​ജാ​വി​​​ന്റെ​ ​മ​ക​നി​​​ലെ​ ​സൂ​പ്പ​ർ​ഹി​​​റ്റ് ​ഗാ​ന​ങ്ങ​ൾ​ ​ഒ​രു​ക്കി​​​ ​എ​സ്.​പി​​ ​വെ​ങ്കി​​​ടേ​ഷ് ​ഹി​​​റ്റ്മേ​ക്ക​ർ​ ​പ​ദ​വി​​​ ​സ്വ​ന്ത​മാ​ക്കി​​.​ ​മ​ല​യാ​ള​ത്തി​​​നു​ ​പു​റ​മെ​ ​ത​മി​​​ഴ്,​ ​ക​ന്ന​ഡ,​ ​ബം​ഗാ​ളി​​​ ,​ ​ഹി​​​ന്ദി​​​ ​എ​ന്നീ​ ​ഭാ​ഷ​ക​ളി​​​ലും​ ​എ​സ്.​പി​​​ ​വെ​ങ്കി​​​ടേ​ഷ് ​സം​ഗീ​ത​ ​സം​വി​​​ധാ​നം​ ​നി​​​ർ​വ​ഹി​​​ച്ചി​​​ട്ടു​ണ്ട്.