ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണം നടത്തുന്നത് ഏഴ് കമ്പനികൾ,  പരീക്ഷണം  വി‌ജയിച്ചില്ലെങ്കിലും  2021  പകുതിയോടെ   കാര്യങ്ങൾ സാധാരണ നിലയിലായേക്കും

Friday 18 September 2020 6:35 PM IST

ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണങ്ങൾക്കായി അനുമതി നൽകിയിട്ടുളളത് ഏഴ് കമ്പനികൾക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭാരത് ബയോടെക്ക് ഉൾപ്പെടെയുളള ഏഴ് കമ്പനികൾക്കാണ് കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷിക്കാൻ അനുമതിയുളളത്.

വാക്സിൻ പരീക്ഷണം വി‌ജയിച്ചാലും ഇല്ലെങ്കിലും 2021 പകുതിയോടെ കാര്യങ്ങൾ സാധാരണ നിലയിലാകാൻ സാധ്യതയുണ്ടെന്ന് എംയിസ് കമ്മ്യൂണിറ്റി മെഡിസിൻ തലവൻ ഡോ. സഞ്ജയ് റായ് പറഞ്ഞു. കൊവാക്സിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. ഇതുവരെ 600 പേരിൽ വാക്സിൻ പരീക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷണം വി‌ജയകരമായാൽ അടുത്ത വർഷം പകുതിയോടെ വാക്സിൻ ഏവർക്കും ലഭ്യമായേക്കുമെന്നും സഞ്ജയ് റായ് അറിയിച്ചു.