അടൽ ടണൽ ഹിമാലയത്തിലെ എൻജിനീയറിംഗ് അത്ഭുതം

Saturday 19 September 2020 12:15 AM IST

മണാലി: ചൈനയുമായി സംഘർഷം പുകയുമ്പോൾ, സൈനിക നീക്കം ഉൾപ്പെടെ എളുപ്പമാക്കുംവിധം​ ഹിമാചലിലെ മണാലിയിൽ നിന്ന് ലഡാക്കിലെ ലേയിലേക്ക് നിർമ്മിച്ച അത്യാധുനിക ഭൂഗർഭ പർവത ഹൈവേ പൂർത്തിയായി. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്‌മരണയ്‌ക്ക് അടൽ ടണൽ എന്നാണ് പേര്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തീയതി തീരുമാനിച്ചിട്ടില്ല.

സവിശേഷത

  • 10,​000 അടിയിലേറെ ഉയരത്തിൽ (10040 അടി) ലോകത്തെ ആദ്യത്തേതും ദൈർഘ്യമേറിയതും.
  • ഹിമാചലിലെ മണാലി - ലേ ഹൈവേയിൽ റോത്തങ് ചുരത്തിന്റെ അടിഭാഗം വഴിയാണ് തുരങ്കം
  • മണാലി-ലേ 517 കിലോമീറ്റർ ദൂരത്തിൽ 46 കി.മീ.കുറയും.

അടൽ ടണൽ

  • 3,200 കോടി ചെലവ്
  • 9.02 കി.മീ. നീളം
  • 10.5 മീറ്റർ വീതി
  • 5.52 മീറ്റർ ഉയരം

പ്രതിദിനയാത്ര:

  • 3000 കാറുകൾ
  • 1500 ട്രക്കുകൾ
  • 80 കി.മീ.പരമാവധി യാത്രാവേഗം

അത്യാധുനികം,അതിസുരക്ഷ

  • 60 മീറ്റർ ഇടവിട്ട് അഗ്നി ശമന സുരക്ഷ
  • 500 മീറ്ററിൽ എമർജൻസി എക്‌സിറ്റ് തുരങ്കങ്ങൾ
  • എമർജൻസി ടെലിഫോൺ ബൂത്തുകൾ
  • സി.സി.ടി. വി കാമറകൾ
  • അപകട നിരീക്ഷണത്തിന് സെൻസറുകൾ
  • ഓട്ടോമാറ്റിക് ലൈറ്റിംഗ്
  • മൊബൈൽ,​ 4ജി ഇന്റർനെറ്റ്

പദ്ധതി

1983: ഇന്ദിരാഗാന്ധി ആവിഷ്കരിച്ചു

2002: വാജ്പേയി നിർമ്മാണം പ്രഖ്യാപിച്ചു

2010: മൻമോഹൻ ഭരണത്തിൽ സോണിയാഗാന്ധി തറക്കല്ലിട്ടു

നിർമ്മാണം:

കരാർ :ഷാർപൂർജി പല്ലോൺജി ഗ്രൂപ്പ്, ഓസ്‌ട്രിയയിലെ സ്ട്രാബാഗ് കമ്പനി

ചുമതല: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ

'ഹിമാലയത്തിൽ 10040 അടി ഉയരത്തിലുള്ള എൻജിനീയറിംഗ് വിസ്മയം. ഇത്രയും ഉയരത്തിലുള്ള ഏറ്റവും നീളമുള്ള മോട്ടോർ തുരങ്ക പാത എന്ന ലോക റെക്കാഡും ഉണ്ട് '

-കെ. പി. പുരുഷോത്തമൻ

പ്രോജക്‌ട് ചീഫ് എൻജിനീയർ