സമരങ്ങൾക്ക് പിന്നിൽ എൽ.ഡി.എഫിന് തുടർഭരണം കിട്ടുമെന്ന ആശങ്ക: സി.പി.എം

Saturday 19 September 2020 12:49 AM IST

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിന്റെ രാജിയാവശ്യപ്പെട്ടുള്ള യു.ഡി.എഫ്, ബി.ജെ.പി പ്രക്ഷോഭങ്ങളെ നേരിടാൻ രാഷ്ട്രീയവിശദീകരണത്തിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം.

ഖുറാൻ വിഷയത്തിലടക്കം രാഷ്ട്രീയപ്രതിരോധം തീർക്കും. സർക്കാരിന്റെ വികസനപദ്ധതികൾ വിശദീകരിക്കുന്നതിനൊപ്പം, എൽ.ഡി.എഫിന് തുടർഭരണമുറപ്പായതിലെ ആശങ്കയാണ് പ്രതിപക്ഷത്തിനെന്നും തുറന്ന്കാട്ടും... അഴീക്കോടൻ ദിനാചരണത്തിന്റെ ഭാഗമായി 23ന് ഏരിയാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്മകളിൽ ഇതും പ്രചരണായുധമാക്കും.രക്തസാക്ഷി കുടുംബങ്ങളെ ആദരിക്കും.

യു.ഡി.എഫ്- ബി.ജെ.പി പ്രക്ഷോഭം എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനപിന്തുണ കിട്ടാത്തതിനാൽ അക്രമം കാട്ടാൻ അറിയപ്പെടുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്യുകയാണ്. തിരുവനന്തപുരത്ത് അറിയപ്പെടുന്ന ഗുണ്ടകളുടെ യോഗം കോൺഗ്രസ് നേതൃത്വത്തിൽ നടന്നു. മന്ത്രിമാർ സഞ്ചരിക്കുന്ന വഴിയിൽപ്പോലും ആക്രമിക്കുകയാണ്. കെ.ടി. ജലീലിനെ യാത്രാമദ്ധ്യേ മറ്റൊരു വാഹനം കുറുകെയിട്ട് അപായപ്പെടുത്താൻ ശ്രമിച്ചു. മന്ത്രി എ.കെ. ബാലൻ സഞ്ചരിച്ച വാഹനത്തിന് നേരെ ഏറുപടക്കമെറിഞ്ഞു. ഇതിനെ ജനങ്ങളെ അണിനിരത്തി എൽ.ഡി.എഫ് നേരിടും..

. ജനങ്ങളുടെ പിന്തുണ ഇപ്പോഴും പിണറായി സർക്കാരിനുണ്ട്. ഭാവിയെക്കുറിച്ചുള്ള ആശങ്ക കാരണമാണ്. എല്ലാ ജാതി, മത, വലതുപക്ഷ, വർഗീയ ശക്തികളെയും കോർപ്പറേറ്റ് പിന്തുണയുള്ള മാദ്ധ്യമങ്ങളെയും കൂട്ടി സമരത്തിന് യു.ഡി.എഫ് ഇറങ്ങിപ്പുറപ്പെടുന്നത്. സർക്കാർ നൂറ് ദിവസം കൊണ്ട് നൂറ് പദ്ധതികൾ നടപ്പാക്കിയാൽ ജനങ്ങളിലുണ്ടാകുന്ന പ്രതികരണം അവരെ പരിഭ്രാന്തരാക്കി.യു.ഡി.എഫ് കാലത്ത് 600രൂപയായിരുന്ന ക്ഷേമപെൻഷൻ 1400രൂപയാക്കി. 88 ലക്ഷം കുടുംബങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് , സമരം ചെയ്യുന്ന ബി.ജെ.പിക്കാരുടെയും കോൺഗ്രസുകാരുടെയും വീട്ടിലും നാല് മാസം കൂടി കിട്ടും.

പൊലീസുകാരിൽ ഒരാളെെങ്കിലും ആക്രമിച്ച് കൊലപ്പെടുത്തുക വഴി വെടിവയ്പുണ്ടാക്കി, രക്തസാക്ഷികളെ സൃഷ്ടിക്കാനാകുമോയെന്നാണ് ശ്രമം. പിണറായി സർക്കാരിനെ താഴെയിറക്കാൻ നിറംപിടിപ്പിച്ച കള്ളക്കഥകൾ പ്രചരിപ്പിച്ച് ജനങ്ങളെ ഇളക്കിവിടാൻ നോക്കുകയാണ്. വിമോചനസമര കാലത്തെയാണിവർ അനുസ്മരിപ്പിക്കുന്നത്. കാലം മാറിയെന്നും ജനങ്ങളെല്ലാം മനസിലാക്കുന്നുവെന്നും തിരിച്ചറിയണം. സമരത്തിന് കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

 കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ​സി.​പി.​എം

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​നെ​തി​രെ​ ​രം​ഗ​ത്തു​വ​ന്ന​ ​മു​സ്ലീം​ ​ലീ​ഗ് ​നേ​താ​വ് ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​എം.​പി​യെ​ ​ക​ട​ന്നാ​ക്ര​മി​ച്ച് ​സി.​പി.​എ​മ്മും​ ​ഇ​ട​തു​മു​ന്ന​ണി​യും.
ഖു​റാ​ൻ​ ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​ആ​ർ.​എ​സ്.​എ​സ് ​നി​ല​പാ​ടി​നെ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​അം​ഗീ​ക​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന്സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ചോ​ദി​ച്ചു.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​കേ​ര​ള​ത്തി​ൽ​ ​സ​ജീ​വ​മാ​യ​തോ​ടെ​ ,​എ​ല്ലാ​ ​വ​ർ​ഗീ​യ​ശ​ക്തി​ക​ളെ​യും​ ​ഒ​ന്നി​പ്പി​ക്കാ​ൻ​ ​ശ്ര​മം​ ​തു​ട​ങ്ങി​യ​യാ​യി​ ​ഇ​ട​തു​മു​ന്ന​ണി​ ​യോ​ഗ​ത്തി​ന് ​ശേ​ഷം​ ​ക​ൺ​വീ​ന​ർ​ ​എ.​ ​വി​ജ​യ​രാ​ഘ​വ​നും​ ​പ​റ​ഞ്ഞു.
ഫാ​സി​സ​ത്തെ​ ​നേ​രി​ടാ​ൻ​ ​പാ​ർ​ല​മെ​ന്റി​ലേ​ക്ക് ​പോ​യ​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​ ​തി​രി​ച്ചു​വ​ന്ന​പ്പോ​ൾ​ ​ഫാ​സി​സ്റ്റ് ​ശ​ക്തി​ക​ളെ​ന്ന് ​പ​റ​ഞ്ഞ​ ​ബി.​ജെ.​പി​യെ​ ​ശ​ത്രു​വ​ല്ലെ​ന്ന് ​പ്ര​ഖ്യാ​പി​ച്ച​താ​യി​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.​ ​ബി.​ജെ.​പി​യ​ല്ല,​ ​സി.​പി.​എ​മ്മാ​ണ് ​ശ​ത്രു​വെ​ന്ന​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​ ​പ്ര​സ്താ​വ​ന​ ​മു​സ്ലീം​ലീ​ഗ് ​അ​ടു​ത്ത​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​യു​മാ​യി​ ​മു​ന്ന​ണി​യു​ണ്ടാ​ക്കാ​ൻ​ ​ത​യാ​റാ​ണെ​ന്ന​ ​പ​ര​സ്യ​മാ​യ​ ​പ്ര​ഖ്യാ​പ​ന​മാ​ണ്.​ ​ഇ​തും​ ,​സി.​ബി.​ഐ​ ​ഏ​റ്റെ​ടു​ത്ത​ ​മാ​റാ​ട് ​കേ​സ് ​മു​ന്നോ​ട്ട് ​പോ​കാ​ത്ത​തു​മാ​യി​ ​ബ​ന്ധ​മു​ണ്ടോ​യെ​ന്ന് ​ലീ​ഗ് ​വ്യ​ക്ത​മാ​ക്ക​ണം.​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി​യും​ ​ഇ​ബ്രാ​ഹിം​കു​ഞ്ഞും​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​യും​ ​പ്ര​തി​യാ​യ​ ​ടൈ​റ്റാ​നി​യം​ ​കും​ഭ​കോ​ണ​ക്കേ​സ് ​സി.​ബി.​ഐ​ ​ഒ​തു​ക്കു​ന്ന​തും,​ ​കേ​ര​ള​ത്തി​ലെ​ ​കോ​ൺ​ഗ്ര​സ് ​നി​ല​പാ​ടും​ ​ത​മ്മി​ൽ​ ​ബ​ന്ധ​മു​ണ്ടോ​?​ ​ഇ​ന്ത്യ​യി​ൽ.​ ​മു​സ്ലി​ങ്ങ​ൾ​ക്ക് ​പൗ​ര​ത്വം​ ​നി​ഷേ​ധി​ക്കു​ന്ന,​ ​വി​വാ​ഹ​ ​മോ​ച​ന​ത്തി​നെ​തി​രെ​ ​ക്രി​മി​ന​ൽ​ ​കേ​സെ​ടു​ക്കു​ന്ന,​ ​ബാ​ബ​റി​ ​മ​സ്ജി​ദ് ​പൊ​ളി​ച്ച​ ​ആ​ർ.​എ​സ്.​എ​സ്.​-​ ​ബി.​ജെ.​പി​ ​മു​സ്ലിം​ലീ​ഗി​ന് ​ശ​ത്രു​വ​ല്ല.​ ​ഖു​റാ​ന്റെ​ ​മ​റ​പി​ടി​ച്ച് ​ര​ക്ഷ​പ്പെ​ടേ​ണ്ട​ ​കാ​ര്യം​ ​ത​ങ്ങ​ൾ​ക്കി​ല്ല.​ ​അ​ന്വേ​ഷ​ണം​ ​ന​ട​ക്ക​ട്ടെ.

അ​ന്വേ​ഷ​ണം​ ​ബി.​ജെ.​പി​യി​ലേ​ക്ക് പോ​കു​ന്നി​ല്ല. ഓ​രോ​ ​സ​ന്ദ​ർ​ഭ​ത്തി​ലും​ ​ല​ഭി​ക്കു​ന്ന​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ദേ​ശീ​യ​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളെ​പ്പ​റ​റി​ ​പാ​ർ​ട്ടി​ ​പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന്,​ ​കോ​ടി​യേ​രി​ ​പ​റ​ഞ്ഞു.​ ​അ​ന്വേ​ഷ​ണം​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​പോ​കു​ന്നി​ല്ല.​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ൽ​ ​മാ​റ്റം​ ​വ​രു​ത്തു​ന്നു.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​എ​ല്ലാ​ ​കാ​ല​ത്തും​ ​ന​ട​ക്കു​ന്ന​താ​ണ്.​ ​സി.​പി.​എ​മ്മി​ന് ​പ​രാ​തി​യു​ണ്ടാ​കു​മ്പോ​ൾ​ ​പ​റ​യും.​ ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ ​കേ​ര​ള​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ക്കേ​ണ്ടെ​ന്ന​ ​നി​ല​പാ​ട് ​സി.​പി.​എ​മ്മി​നി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളെന്യാ​യീ​ക​രി​ച്ച​തി​നെ​പ്പ​റ്റി​ ​ചോ​ദി​ച്ച​പ്പോ​ൾ​ ,​പാ​ർ​ട്ടി​യും​ ​സ​ർ​ക്കാ​രും​ ​ഒ​ന്ന​ല്ല.​ ​പാ​ർ​ട്ടി​ക്ക് ​പാ​ർ​ട്ടി​യു​ടേ​താ​യ​ ​അ​ഭി​പ്രാ​യം​ ​പ്ര​ക​ടി​പ്പി​ക്കേ​ണ്ടി​ ​വ​രു​മെ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.