ജലീലിന്റെ രാജി വേണ്ടെന്ന് എൽ.ഡി.എഫും

Saturday 19 September 2020 12:52 AM IST

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിന്റെ തുടർച്ചയായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും എൻ.ഐ.എയുടെയും ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ.ടി. ജലീൽ രാജി വയ്ക്കേണ്ടതില്ലെന്ന് ഇടതുമുന്നണി നേതൃയോഗത്തിലും തീരുമാനം.

സർക്കാരിനെ തകർക്കാൻ അക്രമരാഷ്ട്രീയത്തിന്റെ കെട്ടഴിച്ചുവിടുകയാണ് പ്രതിപക്ഷമെന്ന് യോഗം വിലയിരുത്തിയതായി കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്രമസമരങ്ങളെ ഒറ്റക്കെട്ടായി നേരിടും. 29ന് തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലും അക്രമവിരുദ്ധ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും. എൽ.ഡി.എഫ് നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും. പിന്നീടങ്ങോട്ടും ജില്ലാ, പ്രാദേശിക തലങ്ങളിൽ പ്രചാരണപരിപാടികൾ നടത്തും.

മുസ്ലിംലീഗ് നേതൃത്വത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും സജീവമായതോടെ എല്ലാ വർഗീയശക്തികളെയും ഒന്നിച്ചണിനിരത്താനുള്ള ശ്രമമാരംഭിച്ചിരിക്കുന്നു. ജമാ അത്തെ ഇസ്ലാമി നേതൃത്വത്തെ ലീഗ് അംഗീകരിച്ചുകഴിഞ്ഞു. ഹാദിയ സോഫിയ പള്ളി വിഷയത്തിൽ പാണക്കാട് തങ്ങളുടെ ലേഖനം വർഗീയാഭിമുഖ്യം വ്യക്തമാക്കുന്നതാണ്. ബി.ജെ.പിയുടെ വർഗീയ നിലപാടിനോടും ഒരു വിരോധവുമില്ലെന്ന സമീപനമാണ്.

നാടിനെ വർഗീയമായി ധ്രുവീകരിക്കാനും സർക്കാരിനെ അട്ടിമറിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങളെ അണിനിരത്താനാണ് തീരുമാനം. തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മുന്നണി ഒറ്റക്കെട്ടായി നീങ്ങാനും ജില്ലാ, നിയോജകമണ്ഡലം, പ്രാദേശികതല യോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചു.

അരങ്ങേറുന്നത് സമരാഭാസമാണെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ വിവരിച്ചു. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുയരുന്ന പ്രതികരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.സി.ബി.സിയുടെയും മുസ്ലിം സംഘടനകളുടെയും മറ്റും പ്രതികരണങ്ങളാണ് സൂചിപ്പിച്ചത്. തുടർന്ന് സംസാരിച്ച കക്ഷിനേതാക്കളും സമാന പ്രതികരണങ്ങളാണ് നടത്തിയത്. ഖുറാൻ വിതരണവുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിലേക്ക് ജലീൽ വിവാദം മാറിയ സ്ഥിതിക്ക് യു.ഡി.എഫിന് തിരിച്ചടിയാകുന്ന വിലയിരുത്തലുമുണ്ടായി.

 ജോസ് വിഷയം ചർച്ചചെയ്തില്ല

കേരള കോൺഗ്രസ് ജോസ് കെ.മാണി വിഷയം മുന്നണിയോഗത്തിൽ ചർച്ചയായില്ല. ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതിനെ സ്വാഗതം ചെയ്യുന്നതായി എ. വിജയരാഘവൻ വാർത്താലേഖകരോട് പറഞ്ഞു. അദ്ദേഹം രാഷ്ട്രീയനിലപാട് വ്യക്തമാക്കിയ ശേഷം സഹകരിപ്പിക്കുന്നത് ചർച്ച ചെയ്യും. യു.ഡി.എഫിലേക്ക് ഇനി പോകില്ലെന്ന സൂചനയാണുള്ളത്.

 ഖു​റാ​നെ​യും​ ​രാ​ഷ്ട്രീ​യ​ക്ക​ളി​ക്ക് ആ​യു​ധ​മാ​ക്കു​ന്നു​:​ ​കോ​ടി​യേ​രി

മ​ന്ത്രി​ ​കെ.​ടി.​ ​ജ​ലീ​ലി​നെ​തി​രാ​യ​ ​സ​മ​ര​ത്തി​ൽ​ ​കോ​ൺ​ഗ്ര​സും​ ​മു​സ്ലീം​ ​ലീ​ഗും​ ​ബി.​ജെ.​പി​യും​ ​സ​ർ​ക്കാ​രി​നെ​ ​ഇ​ക​ഴ്ത്താ​ൻ​ ​പു​ണ്യ​ഗ്ര​ന്ഥ​മാ​യ​ ​ഖു​റാ​നെ​പ്പോ​ലും​ ​രാ​ഷ്ട്രീ​യ​ ​ആ​ധു​ധ​മാ​ക്കു​ന്നു​വെ​ന്ന് ​പാ​ർ​ട്ടി​ ​മു​ഖ​പ​ത്ര​ത്തി​ലെ​ ​ലേ​ഖ​ന​ത്തി​ൽ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കോ​ടി​യേ​രി​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​ആ​രോ​പി​ച്ചു.​ ​വ​ഖ​ഫ് ​മ​ന്ത്രി​യെ​ന്ന​ ​നി​ല​യി​ൽ​ ​യു.​എ.​ഇ​ ​കോ​ൺ​സു​ലേ​റ്റി​ന്റ​ ​റ​മ​ദാ​ൻ​ ​കാ​ല​ ​ആ​ചാ​ര​ത്തി​ന് ​അ​നു​കൂ​ല​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ച​തി​ൽ​ ​എ​വി​ടെ​യാ​ണ് ​ക്രി​മി​ന​ൽ​ ​കു​റ്റ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.
'​ഇ​ന്ത്യ​യി​ൽ​ ​മോ​ദി​ ​ഭ​ര​ണ​മു​ള്ള​ത്‌​കൊ​ണ്ട് ​റ​മ​ദാ​ൻ​ ​കി​റ്റും​ ​ഖു​റാ​ൻ​ ​വി​ത​ര​ണ​വും​ ​രാ​ജ്യ​ദ്രോ​ഹ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​ക​ൽ​പ്പ​ന​യു​ണ്ടോ​?​ ​ഖു​റാ​നോ​ട് ​ആ​ർ.​എ​സ്.​എ​സി​നെ​പ്പോ​ലെ​ ​അ​ല​ർ​ജി​ ​ലീ​ഗി​നും​ ​കോ​ൺ​ഗ്ര​സി​നും​ ​എ​ന്തി​നാ​ണ്.​ ​വ​രു​ന്ന​ ​അ​ഞ്ച് ​വ​ർ​ഷ​വും​ ​അ​ധി​കാ​ര​ത്തി​ൽ​ ​നി​ന്ന് ​പു​റ​ത്താ​യാ​ൽ​ ​ഉ​ണ്ടാ​കു​ന്ന​ ​മ​നോ​വി​ഭ്രാ​ന്തി​യി​ൽ​ ​ഖു​റാ​ൻ​ ​വി​രു​ദ്ധ​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​ക്ഷോ​ഭ​ത്തി​ന് ​തീ​ ​പ​ക​രു​ക​യാ​ണ് ​മു​സ്ലീം​ലീ​ഗ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​കോ​ൺ​ഗ്ര​സും​ ​മ​ത്സ​രി​ച്ച് ​ഒ​പ്പ​മു​ണ്ട്.​ ​അ​ധി​കാ​ര​മോ​ഹ​ത്താ​ൽ​ ​എ​ല്ലാം​ ​മ​റ​ക്കു​ന്ന​ ​അ​വ​സ്ഥ​യി​ലേ​ക്ക് ​ലീ​ഗ്‌​ ​നേ​തൃ​ത്വം​ ​എ​ത്തി​യി​രി​ക്കു​ന്നു.​ ​അ​തി​ന്റെ​ ​പ്ര​ഖ്യാ​പ​ന​മാ​ണ് ​ബി.​ജെ.​പി​യ​ല്ല,​ ​സി.​പി.​എ​മ്മാ​ണ് ​ശ​ത്രു​വെ​ന്ന​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ​ ​പ്ര​സ്താ​വ​ന.​ ​വ​രു​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ബി.​ജെ.​പി​യു​മാ​യി​ ​അ​വി​ശു​ദ്ധ​ ​സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ​ ​ലീ​ഗ് ​ത​ന്നെ​ ​മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്ന​തി​ന്റെ​ ​വി​ളം​ബ​ര​മാ​ണി​ത്.
ഖു​റാ​നെ​ ​അ​പ​ഹ​സി​ക്കു​ന്ന​ ​പ്ര​ക്ഷോ​ഭ​ത്തെ​ ​എ​ൽ.​ഡി.​എ​ഫ് ​എ​തി​ർ​ക്കു​ന്ന​ത് ​ഒ​രു​ ​മ​ത​ഗ്ര​ന്ഥ​വും​ ​അ​വ​ഹേ​ളി​ക്കാ​ൻ​ ​പാ​ടി​ല്ലെ​ന്ന​തു​ ​കൊ​ണ്ടാ​ണ്.​ ​ജ​ലീ​ലി​നെ​ ​താ​റ​ടി​ക്കാ​ൻ​ ​ലീ​ഗും​ ​കോ​ൺ​ഗ്ര​സും​ ​ആ​ർ.​എ​സ്.​എ​സ് ​അ​ജ​ൻ​ഡ​യു​ടെ​ ​വ​ക്താ​ക്ക​ളാ​യി.​ ​അ​തു​കൊ​ണ്ടാ​ണ് ​ഖു​റാ​നെ​പ്പോ​ലും​ ​ത​ള്ളി​പ്പ​റ​യു​ന്ന​ ​ദു​ഷ്ട​രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും​ ​കോ​ടി​യേ​രി​ ​ആ​രോ​പി​ച്ചു.