സമരങ്ങൾക്ക് കോടതി നിയന്ത്രണം, പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷം

Saturday 19 September 2020 12:54 AM IST

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സമരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ കോടതി നടപടിയോട് പ്രതിപക്ഷ നേതാക്കൾ പ്രതികരിച്ചില്ല.

 ഇപ്പോൾ പ്രതികരിക്കുന്നില്ല:ചെന്നിത്തല

കോടതി നടപടിയോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.മന്ത്രി ജലീൽ ആരോപണവിധേയനയായ സാഹചര്യത്തിലാണ് ജനങ്ങൾ സമരവുമായി രംഗത്തിറങ്ങുന്നത്. കോടതി ഇടപെട്ട സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും.

 ഭാവിപരിപാടികൾ ആലോചിച്ച് തീരുമാനിക്കും: സുരേന്ദ്രൻ

സമരങ്ങൾക്ക് കോടതി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തുടർനടപടികളെ കുറിച്ച് പാർട്ടി സമിതികളിൽ ആലോചിച്ച് തീരുമാനിക്കും.