ഓർഡിനൻസിൽ നിരാകരണ പ്രമേയവുമായി ഇടത് എം.പിമാർ

Saturday 19 September 2020 1:25 AM IST

ന്യൂഡൽഹി: ‌നിയമനിർമ്മാണങ്ങൾക്കായി ഓർഡിനൻസിനെ തുടർച്ചയായി ആശ്രയിക്കുന്ന കേന്ദ്ര നിലപാടിനെതിരായി രാജ്യസഭയിൽ ഇടത് എം.പിമാർ നൽകിയ നിരാകരണ പ്രമേയം രാജ്യസഭ വോട്ടിനിട്ട് തള്ളി. ഹോമിയോപ്പതി കേന്ദ്രകൗൺസിൽ ഭേദഗതി ബില്ലും ഇന്ത്യൻ മെഡിസിൻ കേന്ദ്ര കൗൺസിൽ ഭേദഗതി ബില്ലും പരിഗണിക്കവെയാണ് ഇടതുപക്ഷം നിരാകരണ പ്രമേയം കൊണ്ടുവന്നത്. രണ്ട് നിയമഭേദഗതികളും ഓർഡിനൻസ് രൂപത്തിൽ നടപ്പാക്കിയതിനെതിരെ സി.പി.എം രാജ്യസഭാ നേതാവ് എളമരം കരീം, കെ..കെ രാഗേഷ്, ബിനോയ് വിശ്വം തുടങ്ങിയവരാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയങ്ങൾ സഭ വോട്ടിനിട്ട് തള്ളി. ബില്ലുകൾ പാസാക്കി. ഓർഡിനൻസ് രാജിനെതിരായ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് എളമരം കരീം പറഞ്ഞു.