326 പേർക്ക് കൊവിഡ്
തൃശൂർ: ജില്ലയിൽ 326 പേർക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. 142 പേർ രോഗമുക്തരായി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,553 ആണ്. തൃശൂർ സ്വദേശികളായ 45 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ജില്ലയിൽ രോഗം സ്ഥീരികരിച്ചവരുടെ എണ്ണം 8,009 ആണ്. 5,376 പേരാണ് രോഗമുക്തരായത്. സമ്പർക്കം വഴി 319 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല. രോഗം സ്ഥിരീകരിച്ച് ജില്ലയിലെ 734 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 10,029 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇന്നലെ 232 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രധാന ക്ലസ്റ്ററുകൾ
കല്ല്യാൺ തൃശൂർ 2
എലൈറ്റ് ക്ലസ്റ്റർ 2
ജൂബിലി തൃശൂർ ആരോഗ്യ പ്രവർത്തകർ 1
കെ.എം.ജെ 1
വാഴച്ചാൽ 2
മറ്റ് സമ്പർക്ക കേസുകൾ 299
ആരോഗ്യ പ്രവർത്തകർ 7
വിദേശത്തുനിന്ന് എത്തിയവർ 2
മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ 5
പ്രത്യേക പരിരക്ഷ വേണ്ട വിഭാഗം
രോഗ ബാധിതരിൽ 60 വയസിന് മുകളിൽ
23 പുരുഷന്മാർ 20 സ്ത്രീകൾ
പത്ത് വയസിന് താഴെ
12 ആൺകുട്ടികൾ 13 പെൺകുട്ടികൾ