സ്പൈസി രുചികൾ
സ്പൈസി കടലക്കറി
ചേരുവകൾ വൻകടല.............അരക്കിലോ സവാള................കാൽക്കിലോ (നീളത്തിൽ അരിഞ്ഞത്) ഇഞ്ചി അരച്ചത്...........ഒരു ടേ. സ്പൂൺ ഇഞ്ചിനീളത്തിൽ അരിഞ്ഞത്................ഒരു ടേ.സ്പൂൺ മല്ലിപ്പൊടി, ഗരം മസാലപ്പൊടി....ഒരു ടേ.സ്പൂൺ വീതം മല്ലിയില..................കുറച്ച് മഞ്ഞൾപ്പൊടി...............അര ടീ.സ്പൂൺ പട്ടപൊടിച്ചത്................ഒരു ടീ.സ്പൂൺ ഗ്രാമ്പൂ പൊടിച്ചത്..........ഒരു ടീ.സ്പൂൺ സോഡാപ്പൊടി..........ഒരുനുള്ള് നാരങ്ങാവളയങ്ങൾ..............നാലെണ്ണം മുളകുപൊടി.........ഒരു ടീ.സ്പൂൺ ഉപ്പ്.......................പാകത്തിന് ഡ്രൈ മാംഗോ പൗഡർ (പച്ചമാങ്ങ ഉണക്കിപ്പൊടിച്ചത്) ..........ഒരു ടേ.സ്പൂൺ തയ്യാറാക്കുന്നവിധം കടല മൂന്നുനാല് തവണ നന്നായി കഴുകുക. ഇനി ഇതിന്റെ അര ഇഞ്ച് മുകളിൽ വരെ നിൽക്കത്തക്കവണ്ണം വെള്ളം ഒഴിച്ച് സോഡാപ്പൊടിയും ഇട്ട് ഒരു രാത്രി വയ്ക്കുക. രാവിലെ വെള്ളം ഊറ്റിക്കളഞ്ഞ് കുറച്ച് വെള്ളം ഒഴിച്ച് ഉപ്പിട്ട് മയമാകും വരെ വേവിക്കുക. ഒരു പാനിൽ ആവശ്യത്തിന് എണ്ണയൊഴിച്ച് സവാളയിട്ട് വറുത്ത് പൊൻനിറമാക്കുക. എല്ലാ മസാലകളും ചേർത്ത് ഇഞ്ചി അരച്ചതും ഇട്ട് ഒന്നുരണ്ട് മിനിട്ട് വയ്ക്കുക. ഡ്രൈ മാംഗോ പൗഡർ ചേർക്കുക. തക്കാളിയും രണ്ടുകപ്പ് വെള്ളവും ചേർത്ത് അഞ്ചു പത്ത് മിനിട്ട് ചെറുതീയിൽ വയ്ക്കുക. ഇഞ്ചി അരിഞ്ഞതും ഗ്രാമ്പൂവും ചേർക്കുക. വാങ്ങിവച്ച് നാരങ്ങാവളയങ്ങളും മല്ലിയിലയും ഇട്ട് അലങ്കരിച്ച് വിളമ്പുക.
ഗ്രീൻപീസ് മസാലക്കറി ചേരുവ
കൾ ഗ്രീൻപീസ്...............500 ഗ്രാം തക്കാളി............നാലെണ്ണം സവാള.............ഒരെണ്ണം ഉപ്പ്................പാകത്തിന് തേങ്ങ ചുരണ്ടിയത്.......4 ടേ. സ്പൂൺ എണ്ണ..............2 ടേ.സ്പൂൺ മല്ലിപ്പൊടി..........ഒന്നര ടേ.സ്പൂൺ പട്ട.............ഒരു കഷണം ജീരകം............അര ടീ.സ്പൂൺ മുളകുപൊടി........ഒരു ടീ.സ്പൂൺ മഞ്ഞൾപ്പൊടി.......കാൽ ടീ.സ്പൂൺ തയ്യാറാക്കുന്നവിധം തേങ്ങ പിഴിഞ്ഞ് പാൽ എടുത്ത് വയ്ക്കുക. ഇതിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ എന്നിവ ചേർക്കുക. എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഇതിൽ പട്ട, ജീരകം, സവാള ചെറുതായി അരിഞ്ഞത്, തക്കാളി നീളത്തിൽ അരിഞ്ഞത്, തൊലി കളഞ്ഞ ഗ്രീൻപീസ്, ഉപ്പ് എന്നിവ ചേർക്കുക. അല്പം വെള്ളം ചേർത്ത് മയമാകും വരെ വേവിക്കുക. ഇനി പൊടികൾ ചേർത്ത പാൽ ചേർത്ത് വാങ്ങുക.
ടുമാറ്റോ - ബേസൻ കറി
ചേരുവകൾ തക്കാളി.............രണ്ടെണ്ണം കടലമാവ്................അരക്കപ്പ് എണ്ണ..............4-5 ടേ.സ്പൂൺ ജീരകം, ഉലുവ, മുളകുപൊടി............ ഒരു ടീ.സ്പൂൺ വീതം ഉണക്കമുളക്...........നാലെണ്ണം ഇഞ്ചി............ഒരു കഷണം മല്ലിയില..............കുറച്ച് പുതിനയില.........രണ്ട് തണ്ട് കറിവേപ്പില........കുറച്ച് പുളി............ഒരു ചെറു ഉരുള മഞ്ഞൾപ്പൊടി...........കാൽ ടീ.സ്പൂൺ പച്ചമുളക്..............രണ്ടുമൂന്നെണ്ണം ഉപ്പ്.......................പാകത്തിന് തയ്യാറാക്കുന്നവിധം എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ജീരകവും ഉലുവയും ഇട്ട് വറുക്കുക. ബ്രൗൺ നിറമാകുമ്പോൾ ഉണക്കമുളകിടുക. കടലമാവിട്ട് വറുക്കുക. ഉപ്പും മഞ്ഞളും മൂന്നുകപ്പ് വെള്ളവും ചേർത്ത് മറ്റ് ചേരുവകളും ചേർത്ത് തിളപ്പിച്ച് തക്കാളി വെന്ത് ഉടഞ്ഞ് വെള്ളം അല്പം വറ്റിയാൽ വാങ്ങുക.