വിനീത് ശ്രീനിവാസൻ സംഗീത സംവിധായകനായി;ഭാര്യ ദിവ്യ ഗായികയും
വിനീത് ശ്രീനിവാസൻ ആദ്യമായി സംഗീതസംവിധായകനാകുന്ന 'ഉയർന്ന് പറന്ന്'എന്ന മ്യൂസിക്കൽ ആൽബത്തിൽ ഭാര്യ ദിവ്യ ഗായിക ആകുന്നു.കഴിഞ്ഞ ദിവസമാണ്ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടത്.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിവ്യയ്ക്കൊപ്പം ഈ പാട്ടിന്റെതിരക്കിലായിരുന്നെന്നും രണ്ടുപേർക്കും ഇതൊരു പുതിയതുടക്കമായിരിക്കുമെന്നും വിനീത് ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഗാന രചന നിർവഹിച്ചിരിക്കുന്നതും വിനീത് തന്നെയാണ്. പ്രണവ് മോഹൻലാലിനെ യും കല്യാണി പ്രിയദർശനെയെയുംനായകനും നായികയുമാക്കി ഹൃദയം എന്ന ചിത്രം സംവിധാനം ചെയ്തുവരികയായിരുന്നു വിനീത് ശ്രീനിവാസൻ. കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് ചിത്രീകരണംനിർത്തിവച്ച ഇൗ ചിത്രം നിർമ്മിക്കുന്നത് മെരിലാൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ്.