കാശ്‌മീരിൽ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

Sunday 20 September 2020 12:51 AM IST

ശ്രീനഗർ: ലോക്ക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കാൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കാശ്‌മീരിൽ 1,350 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ലഫ്. ഗവർണർ മനോജ് സിൻഹയാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഒരുവർഷത്തേക്ക് കാശ്‌മീരിലെ വിവിധ മേഖലകളിലുള്ളവർക്ക് വൈദ്യുതി, കുടിവെള്ളം എന്നിവയുടെ ബില്ലിൽ 50 ശതമാനം ഇളവ് നൽകുന്നതാണ് പാക്കേജിന്റെ പ്രധാന ആകർഷണം.

സൂഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾക്ക് ഒരുവർഷത്തേക്ക് ഇളവ് പ്രഖ്യാപിച്ച് 105 കോടി രൂപ നീക്കിവച്ചു. കർഷകർ, സാധാരണക്കാർ, വ്യവസായികൾ എന്നിവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾക്ക് പുറമെയാണ് പുതിയ പാക്കേജെന്നും വ്യവസായ മേഖലയുടെ ഉത്തേജനത്തിനായി പുതിയ വ്യവസായ നയം ഉടൻ പ്രഖ്യാപിക്കുമെന്നും മനോജ് സിൻഹ അറിയിച്ചു.

മറ്റ് നിർദ്ദേശങ്ങൾ

 സ്റ്റാമ്പ് ഡ്യൂട്ടി 2021 മാർച്ച് വരെ ഒഴിവാക്കി

 എല്ലാ വ്യവസായികളുടെയും വായ്പാ പലിശയിൽ അഞ്ച് ശതമാനം ആറ് മാസത്തേക്ക് ഇളവ് നൽകി.