എല്ലാ പ്രതിസന്ധികളും ഒഴിഞ്ഞു,​ ഹിമാലയൻ യാത്രാ അനുഭവം പങ്കുവച്ച് അമല പോൾ

Monday 21 September 2020 6:33 AM IST

ഹിമാലയൻ യാത്രയുടെ അനുഭവം പങ്കുവച്ച് അമല പോൾ

സി​നിമ പോ​ലെ എ​ന്നെ ഭ്ര​മി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ് യാ​ത്ര. തോ​ളി​ലൊ​രു ബാ​ഗു​മാ​യി എ​ങ്ങോ​ട്ടെ​ന്നി​ല്ലാ​തെ​യു​ള്ള പു​റ​പ്പെടും.ശ​രി​ക്കും എ​ന്നി​ലൊ​രു നാ​ടോ​ടി​യു​ണ്ട്. ഹി​മാ​ല​യൻ ട്ര​ക്കിം​ഗ് എ​നി​ക്ക് എ​ന്നെ ത​ന്നെ തി​രി​ച്ച​റി​യാ​നും തി​രി​ച്ചു​പി​ടി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ത​ന്ന​ത്. യാ​ത്ര​യി​ലു​ട​നീ​ളം എ​ന്റെ ചി​ന്ത​കൾ ഇൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​കർ​ക്കാ​യി പ​ങ്കു​വ​ച്ചി​രു​ന്നു. എ​ല്ലാം കു​ത്തി​ക്കു​റി​ക്കാൻ ഒ​രു ഡ​യ​റി​യും ഒ​പ്പം ക​രു​തി. പു​റ​പ്പെ​ടും മു​മ്പ് ഹി​മാ​ല​യൻ ഡ​യ​റി​യു​ടെ ആ​ദ്യ​താ​ളി​ലെ​ഴു​തി... '​' ​തി​ര​ക്കു​കൾ​ക്കി​ട​യിൽ നി​ന്ന് അ​വ​ധി​ക്കാ​ലം പോ​ലെ​യാ​ണ് കു​റ​ച്ച് ദി​വ​സ​ങ്ങൾ കി​ട്ടി​യ​ത്. പ​ണ്ടേ കാ​ത്ത് വ​ച്ച ആ​ഗ്ര​ഹം പൊ​ടി​ത​ട്ടി​യെ​ടു​ത്തു. ഹി​മാ​ല​യം എ​ന്ന വ​ലിയ സ്വ​പ്‌​നം. മൂ​ടൽ മ​ഞ്ഞ് വീ​ണ് ത​ണു​ത്തു​റ​ഞ്ഞ ഹി​മാ​ല​യ​ത്തി​ന്റെ ച​രി​വു​ക​ളി​ലേ​ക്ക് ഒ​ന്ന് പോ​ക​ണ​മാ​യി​രു​ന്നു. ജീ​വി​തം ഏ​റെ ആ​ഘോ​ഷി​ക്കു​ന്ന​യാ​ളാ​ണ് ഞാൻ. ഒ​രു​പാ​ട് കാ​ല​ത്തി​ന് ശേ​ഷം എ​ന്നി​ലേ​ക്ക് വ​ന്നു​ചേർ​ന്ന അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാൻ ത​ന്നെ തീ​രു​മാ​നി​ച്ചു. ഒ​രു ബ്രേ​ക്ക് ഇ​ല്ലാ​തെ സി​നി​മ​യിൽ നി​ന്ന് സി​നി​മ​യി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​മാ​യി​രു​ന്നു ഇ​തു​വ​രെ. ഇ​പ്പോ​ഴാ​ണ് ഒ​രു വ്യ​ത്യാ​സം അ​നു​ഭ​വി​ക്കു​ന്ന​ത്.

ഞ​ങ്ങൾ എ​ട്ടു​പേ​രാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. പ​ത്ത് ദി​വ​സം നീ​ളു​ന്ന ട്ര​ക്കിം​ഗ്, 110 കി​ലോ​മീ​റ്റർ. പ​ക്ഷേ, എ​ട്ട് ദി​വ​സം​കൊ​ണ്ട് ഞ​ങ്ങൾ ട്ര​ക്കിം​ഗ് പൂർ​ത്തി​യാ​ക്കി.യാ​ത്ര മ​തി​യാ​ക്കേ​ണ്ടി വ​രു​മെ​ന്ന ഘട്ടം വരെയുണ്ടായിരുന്നു. പ​ക്ഷേ, തോ​റ്റ് പി​ന്മാ​റി​ല്ലെ​ന്ന് മ​ന​സ് പ​റ​ഞ്ഞു.ഹി​മാ​ല​യ​ത്തി​ന്റെ മ​ടി​ത്ത​ട്ടി​ലെ വ​ശ്യ​മ​നോ​ഹ​ര​മായ പ്ര​ദേ​ശ​മാ​ണ് കു​ളു - മ​ണാ​ലി.യാ​ത്ര ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോൾ അ​വി​ടെ ക​ണ്ട കാ​ഴ്ച​ക​ളും മ​നു​ഷ്യ​രു​മാ​യി​രു​ന്നു മ​ന​സു​നി​റ​യെ. കാ​ഴ്ച​ക​ളിൽ മ​നം​നി​റ​ഞ്ഞ് അ​വ​സാ​നം ക​ണ്ണ​ട​ച്ചു പോ​കു​ന്ന അ​നു​ഭ​വം. ഒ​രു​പാ​ട് കാ​ഴ്‌​ച​കൾ ബാ​ക്കി വ​ച്ചാ​ണ് ഹി​മാ​ല​യ​ത്തി​ന്റെ കു​ന്നു​ക​ളി​റ​ങ്ങി​യ​ത്. എ​ട്ട് ദി​വ​സം കൊ​ണ്ട് ക​ണ്ടു തീർ​ക്കാ​വു​ന്ന കാ​ഴ്‌​ച​ക​ള​ല്ല ഹി​മാ​ല​യ​ത്തിൽ. വാ​യി​ച്ചും കേ​ട്ടും അ​റി​ഞ്ഞ​തി​നെക്കാ​ളെ​ല്ലാം വി​ശാ​ല​മായ ഭൂ​മി​ക.എ​നി​ക്ക് എ​ന്നെ​ക്കു​റി​ച്ച് ന​ന്നാ​യി പ​ഠി​ക്കാൻ സാ​ധി​ച്ച​പ്പോൾ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളും പ​റ​ന്നു​പോ​യി. ഈ രീ​തി​യിൽ ചി​ന്തി​ക്കാൻ പ്രേ​രി​പ്പി​ച്ച​ത് ഞാൻ ന​ട​ത്തിയ ഹി​മാ​ല​യൻ യാ​ത്ര​യാ​ണ്.