ആറ്റ്ലി- ഷാരൂഖ് ചിത്രം സംഘിയിൽ ദീപിക പദുകോൺ
Monday 21 September 2020 6:39 AM IST
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രമായ സംഘിയിൽ നായികയായി ദീപിക പദുകോൺ എത്തുന്നു.അടുത്ത വർഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. ദീപിക പദുകോൺ നായികയായി എത്തുന്നുവെന്ന വാർത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇത് നാലാം തവണയാണ് ദീപികയും ഷാരൂഖ് ഖാനും ഒരുമിച്ച് പ്രവർത്തിക്കാനൊരുങ്ങുന്നത്.