54 ലക്ഷം കടന്ന് രോഗികൾ

Monday 21 September 2020 1:57 AM IST

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 92,605 പേർക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിതർ 54 ലക്ഷം ( 54,00,620) കടന്നു. 1,133 പേർ മരിച്ചതോടെ ആകെ മരണം 86,752 ലെത്തി.

10,10,824 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

43,03,044 രോഗമുക്തരായി. രോഗമുക്തരിൽ 60 ശതമാനവും മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്. പുതിയ കേസുകളിൽ അധികവും ഈ സംസ്ഥാനങ്ങളിൽ നിന്ന് തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നതും.

 ബി.ജെ.പി എം.എൽ.എയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ സുധീർ മുങ്കൻതിവാറിന് (58) കൊവിഡ്.

 ബോളിവുഡ് നടി മലൈക അറോറയ്‌ക്ക് രോഗമുക്തി.

 ഒഡിഷയിൽ 4330 പേർക്ക് കൂടി രോഗം. ആകെ രോഗികൾ 1,79,880.