കനത്തമഴ: കണ്ണൂരിൽ 23 വീടുകൾക്ക് ഭാഗികനാശം

Monday 21 September 2020 12:08 AM IST
കനത്ത മഴയെത്തുടർന്ന് വെള്ളത്തിൽ മുങ്ങിയ ഉളിക്കൽ വയത്തൂർ പാലം

അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കണ്ണൂർ: കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്തമഴ ജില്ലയുടെ പലഭാഗങ്ങളിലും നാശം വിതച്ചു. തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളിലാണ് മഴയും കാറ്റും ഏറെനാശം വിതച്ചത്. തലശ്ശേരി താലൂക്കിൽ എട്ടും തളിപ്പറമ്പിൽ നാലും പയ്യന്നൂരിൽ രണ്ടും ഇരിട്ടിയിൽ ഒമ്പതും ഉൾപ്പെടെ 23 വീടുകൾ ഭാഗികമായി തകർന്നു.

ജില്ലയിൽ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 23 കുടുംബങ്ങളിൽ നിന്നായി 137 പേരെ മാറ്റി പാർപ്പിച്ചു. ഇതിൽ ആറ് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ജില്ലയിലെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 പേരാണുള്ളത്. 78 പേരെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തലശ്ശേരി കുട്ടിമാക്കൂലിനടുത്ത് വയലളം അന്തോളിമലയിൽ മണ്ണിടിഞ്ഞു. കുപ്പം പുഴ കരകവിഞ്ഞതിനെ തുടർന്ന് ചപ്പാരപ്പടവ് ടൗണിലെ കടകളിൽ വെള്ളം കയറി. താബോർ കുണിയൻ കല്ല് റോഡിൽ കല്ലു വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

മലയോരത്ത് പാലങ്ങൾ വെള്ളത്തിനടിയിൽ

ഇരിട്ടി: ഇരിട്ടിയിലും മലയോര മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. ബാരാപ്പോൾ, ബാവലിപ്പുഴകളിൽ നീരൊഴുക്ക് കൂടി. ഉളിക്കലിൽ മൂന്ന് പാലങ്ങൾ വെള്ളത്തിനടിയിലായി. ദുരന്തമുണ്ടാകുകയാണെങ്കിൽ നേരിടാനായി ഇരിട്ടി താലൂക്ക് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. എന്നാൽ ഞായറാഴ്ച ഉച്ചയോടെ മഴയ്ക്ക് അൽപ്പം ശമനമുണ്ടായത് ജനങ്ങളിലും അധികൃതരിലും ആശ്വാസമുണ്ടാക്കിയിട്ടുണ്ട്. ഉളിക്കൽ മേഖലയിൽ വയത്തൂർ പാലം വെള്ളത്തിനടിയിലായി. മണിക്കടവ്, മാട്ടറ ചപ്പാത്ത് പാലങ്ങളും വെള്ളത്തിൽ മുങ്ങി ഗതാഗതം തടസ്സപ്പെട്ടു.

മ​ട്ട​ന്നൂ​ർ​ ​മേ​ഖ​ല​യി​ലും​ ​വ്യാ​പ​ക​ ​നാ​ശം മ​ട്ട​ന്നൂ​ർ​:​ ​ഞാ​യ​റാ​ഴ്ച​ ​ഉ​ച്ച​യ്ക്ക് ​വീ​ശി​യ​ടി​ച്ച​ ​ക​ന​ത്ത​ ​കാ​റ്റി​ൽ​ ​വ്യാ​പ​ക​ ​കൃ​ഷി​ ​നാ​ശം.​ ​കോ​ളാ​രി,​ ​പെ​രി​ഞ്ചേ​രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നേ​ന്ത്ര​വാ​ഴ​യ്ക്കാ​ണ് ​കൂ​ടു​ത​ൽ​ ​നാ​ശ​മു​ണ്ടാ​യ​ത്.​ ​കോ​ളാ​രി​യി​ലെ​ ​പി​ ​പി​ ​സു​ധാ​ക​ര​ന്റെ​ ​യും​ ​പ്ര​കാ​ശ​ന്റെ​യും​ ​കു​ല​ച്ച​തും​ ​കു​ല​ ​വീ​ഴാ​റാ​യ​തു​മാ​യ​ ​വാ​ഴ​ക​ളാ​ണ് ​ന​ശി​ച്ച​ത്.​ ​വി​വി​ധ​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​നെ​ൽ​കൃ​ഷി​ ​വെ​ള്ളം​ ​ക​യ​റി​ ​ന​ശി​ച്ചു. കാ​ര​യി​ൽ​ ​വി​മാ​ന​ത്താ​വ​ള​ ​പ​ദ്ധ​തി​ ​പ്ര​ദേ​ശ​ത്തു​ ​നി​ന്നും​ ​വെ​ള്ളം​ ​ഒ​ഴു​കി​യെ​ത്തി​ ​വ്യാ​പ​ക​ ​നാ​ശ​മു​ണ്ടാ​യി.​ ​കാ​ര​ ​ഒ​ത​യോ​ത്ത് ​മേ​ഖ​ല​യി​ൽ​ ​വീ​ടു​ക​ളി​ൽ​ ​വെ​ള്ളം​ ​ക​യ​റി.​ ​വെ​ങ്ങ​ലോ​ട് ​മേ​ഖ​ല​യി​ലെ​ ​ര​ണ്ടു​ ​വീ​ടു​ക​ളി​ലെ​ ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​ഉ​രു​വ​ച്ചാ​ലി​ൽ​ ​കു​ന്നി​ടി​ഞ്ഞു.​ ​ഉ​രു​വ​ച്ചാ​ൽ​ ​-​ ​ത​ല​ശേ​രി​ ​റോ​ഡി​ൽ​ ​പെ​ട്രോ​ൾ​ ​പ​മ്പ് ​നി​ർ​മി​ക്കാ​നാ​യി​ ​മ​ണ്ണു​നീ​ക്കി​യ​ ​കൂ​റ്റ​ൻ​ ​കു​ന്നാ​ണ് ​ഇ​ടി​ഞ്ഞു​ ​താ​ഴ്ന്ന​ത്.​ ​പെ​ട്രോ​ൾ​ ​പ​മ്പി​നാ​യി​ ​സ്ഥാ​പി​ച്ച​ ​ടാ​ങ്കു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​മ​ണ്ണി​ന​ടി​യി​ലാ​യി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​മാ​ണ് ​പെ​ട്രോ​ൾ​ ​പ​മ്പ് ​നി​ർ​മി​ക്കു​ന്ന​തി​നാ​യി​ ​കൂ​റ്റ​ൻ​ ​കു​ന്നി​ടി​ച്ച് ​നി​ര​പ്പാ​ക്കി​യ​ത്.​ ​കാ​ര​യി​ലെ​ ​കെ.​ ​ഇ​ബ്രാ​ഹിം,​ ​കെ.​ ​അ​സീ​സ് ​എ​ന്ന​വ​രു​ടെ​ ​വീ​ട്ടു​മ​തി​ൽ​ ​ത​ക​ർ​ന്ന​ത് ​വീ​ടി​നു​ ​ഭീ​ഷ​ണി​യാ​യി.