പെട്ടി ഓട്ടോ മോഷണം; പ്രതി പിടിയിൽ
Monday 21 September 2020 5:24 AM IST
കടയ്ക്കൽ: ഇട്ടിവ വില്ലേജിൽ തുടയന്നൂർ കോഴിയോട് എന്ന സ്ഥലത്ത് പറങ്കിമാംവിള വീട്ടിൽ ഫക്കീർമുഹമ്മദിന്റെ മകൻ ഷിഹാബുദീന്റെ കെ.എൽ-24-എച്ച് 8916 രജിസ്ട്രേഷൻ നമ്പറുള്ള പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയേയും ഓട്ടോയും കടയ്ക്കൽ പൊലീസ് പിടികൂടി. കിളിമാനൂർ പഴയകുന്നുമ്മേൽ വില്ലേജിൽ ചാരുപാറ ചിറ്റിലഴികം മേലേവിള പുത്തൻ വീട്ടിൽ നിന്നും തട്ടത്തുമല മണലയ്യത്ത് പച്ചയിൽ വീട്ടിൽ സതീശൻ എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അനിൽകുമാറിന്റെ മകൻ അനീഷ് (27)ആണ് പൊലീസ് പിടിയിലായത്. 19ന് വൈകിട്ട് നാല് മണിയോടുകൂടി ചിങ്ങേലി ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനമാണ് മോഷ്ടിച്ചത്. കടയ്ക്കൽ സി.ഐ.രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.