കൊവിഡ്, മരിച്ച പൊലീസുകാരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രം

Monday 21 September 2020 12:00 AM IST

ന്യൂഡ‌ൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ച പൊലീസുകാരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രം. അതേസമയം കേന്ദ്ര സായുധസേനാംഗങ്ങളിൽ 105 പേർ കൊവിഡ് ബാധിച്ചു മരിക്കുകയും ആകെ 32, 238 പേർ രോഗികളാവുകയും ചെയ്തതായി അടൂർ പ്രകാശ് എം. പിയുടെ ചോദ്യത്തിന് ആഭ്യന്തരവകുപ്പ് സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയിൽ മറുപടി നൽകി. മരണമടഞ്ഞ കേന്ദ്ര സായുധസേനാംഗങ്ങളുടെ ആശ്രിതർക്ക് 15 ലക്ഷം രൂപ സഹായം അനുവദിക്കുന്നതിനും സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.