കാട്ടാനശല്യത്തിനെതിരെ പ്രതിഷേധക്കൂട്ടായ്‌മ

Monday 21 September 2020 12:09 AM IST

പുൽപ്പള്ളി: വേലിയമ്പത്തെ വിട്ടൊഴിയാത്ത കാട്ടാന ശല്യത്തിനെതിരെ നാട്ടുകാർ പ്രതിഷേധ കൂട്ടായ്മ തീർത്തു. മാസങ്ങളായി ഈ പ്രദേശത്ത് കാട്ടാനകളുടെ അതിക്രമം തുടരുകയാണ്. വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഇനിയും പരിഹാര നടപടിയുണ്ടാവാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സംഘടിക്കുക

യായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ ചണ്ണൻകൊല്ലിയിലെ ഷിബുവിന്റെ കട കാട്ടാന തകർത്തത്. ആഴ്ചകളായി കൃഷിയിടങ്ങളിൽ കാട്ടാനകളുടെ അതിക്രമവുമുണ്ട്. നെയ്ക്കുപ്പ വനത്തിൽ നിന്ന് കൂട്ടത്തോടെയെത്തുന്ന ആനകൾ തെങ്ങ്, കമുങ്ങ്, വാഴ ഉൾപ്പെടെ നശിപ്പിക്കുന്നത് വ്യാപകമായിട്ടും വനം വകുപ്പ് അനങ്ങുന്നില്ലെന്ന ആക്ഷേപമാണ് കർഷകരുടേത്. രൂക്ഷമായ കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

വനം വകുപ്പ് ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ കാട്ടാന തകർത്ത കടയ്ക്ക് നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പ്കാ ലഭിച്ചിട്ടുണ്ട്. കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണാൻ നടപടിയുണ്ടാവുമെന്ന് കൂടി വ്യക്തമാക്കിയതോടെയാണ് സമരം അവസാനിപ്പിച്ചത്.

കാട്ടാന സ്ഥിരമായി ഇറങ്ങുന്ന സ്ഥലങ്ങളിൽ കാവൽ ഏർപ്പെടുത്തും. വനാർത്തിയിലെ ട്രഞ്ചും ഫെൻസിംഗും നന്നാക്കും. ചർച്ചയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോൾ, കെ.പി.സി.സി എക്‌സിക്യൂട്ടിവ് കെ.എൽ.പൗലോസ്, എൻ.യു.ഉലഹന്നാൻ, അജീഷ്, ജയചന്ദ്രൻ, സജി വിരിപ്പാമറ്റം, ജോമറ്റ് എന്നിവർ സംബന്ധിച്ചു.