വീട്ടിൽ സ്‌ഫോടനം: സി.പി.എം പ്രവർത്തകന് പരിക്ക്

Tuesday 22 September 2020 6:33 AM IST

മട്ടന്നൂർ: നടുവനാട് നിടിയാഞ്ഞിരത്ത് വീട്ടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ സി.പി.എം.പ്രവർത്തകന് പരിക്കേറ്റു. നിടിയാഞ്ഞിരത്തെ വി.പി.രാജേഷി (30)നെയാണ് പരിക്കേറ്റ് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച അർധരാത്രിയാണ് വീട്ടിൽ സ്‌ഫോടനമുണ്ടായത്. രാജേഷിന്റെ കൈകൾക്കും കാലിനുമാണ് പരിക്കേറ്റത്.

സ്‌ഫോടനം നടന്നതിന്റെ അവശിഷ്ടങ്ങൾ പൊലീസ് വീടിന്റെ അടുക്കളയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. സ്‌ഫോടന സമയത്ത് വീടിന് പുറത്തുണ്ടായിരുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ വീട്ടിൽ നിന്ന് പന്നിപ്പടക്കവും കത്തി, വാൾ മുതലായ ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. വീടിന്റെ ഭിത്തിക്ക് സ്‌ഫോടനത്തിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്.

സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​വേ​ണം: കോ​ൺ​ഗ്ര​സ്

മ​ട്ട​ന്നൂ​ർ​:​ ​ന​ടു​വ​നാ​ടി​ൽ​ ​ബോം​ബ് ​നി​ർ​മ്മാ​ണ​ത്തി​നി​ട​യി​ലു​ള്ള​ ​ബോം​ബു​ ​സ്ഫോ​ട​ന​ത്തി​ൽ​ ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​വേ​ണ​മെ​ന്ന് ​കോ​ൺ​ഗ്ര​സ്.​ നാ​ട്ടി​ൽ​ ​മ​നഃപൂ​ർ​വം​ ​സം​ഘ​ർ​ഷ​ങ്ങ​ൾ​ ​സൃ​ഷ്ടി​ച്ച് ​ഭീ​ക​ര​ത​ ​പ​ര​ത്തു​വാ​നാ​ണ് ​ഇ​ത്ത​രം​ ​ബോം​ബ് ​നി​ർ​മാ​ണ​ങ്ങ​ൾ​ ​കു​ടി​ൽ​ ​വ്യ​വ​സാ​യം​ ​പോ​ലെ​ ​സി.​പി​.എം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ന​ട​ത്തു​ന്ന​ത്.​ ​ബോം​ബ് ​സ്ഫോ​ട​ന​ത്തി​ൽ​ ​സി.​പി.​എം​ ​നി​ല​പാ​ട് ​വ്യ​ക്ത​മാ​ക്ക​ണമെന്നും ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തി പൊ​ലി​സ് ഉടൻ ​പ്ര​തി​ക​ളെ​ ​അ​റ​സ്റ്റ് ​ചെ​യ്യ​ണ​മെ​ന്നും ​കോ​ൺ​ഗ്ര​സ്,​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​ഇ​രി​ട്ടി​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ൾ പ്ര​സ്താ​വ​ന​യി​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ടു.