രാജ്യസഭയിലെ കൈയാങ്കളി ദൃശ്യം പുറത്ത്

Tuesday 22 September 2020 12:00 AM IST

ന്യൂഡൽഹി: കർഷക ബില്ലിനെതിരെ രാജ്യസഭയിൽ ഞായാറാഴ്ച പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെ ഉപാദ്ധ്യക്ഷൻ ഹരിവംശ് നാരായണൻ സിംഗിനടുത്തേക്ക് എം.പിമാരിൽ ചിലർ കുതിച്ചെത്തുന്നതിന്റെയും കടലാസുകൾ കീറിയെറിയുന്നതിന്റെയും വ്യക്തമായ ദൃശ്യങ്ങൾ പുറത്തുവന്നു. തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയാൻ ഡെപ്യൂട്ടി ചെയർമാനരികിലെത്തിയപ്പോൾ മാർഷൽമാർ പിടിച്ചുനീക്കുന്നതും രാജ്യസഭാ ജീവനക്കാർ ഡെപ്യൂട്ടി ചെയർമാന്റെ മേശയിലുള്ള രേഖകൾ സുരക്ഷിതമായി മാറ്റിവയ്ക്കുന്നതും കാണാം. അതിനിടെ ഒരു എം.പി കടലാസുകൾ കീറി ഡെപ്യൂട്ടി ചെയർമാനു നേരെ എറിയുന്നു. മറ്റൊരു എം.പി മൈക്ക് പിടിച്ചുവലിക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും ഡെപ്യൂട്ടി ചെയർമാനരികിലെത്തി പ്രതിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സഭയിൽ മോശമായി പെരുമാറിയതിന്റെ പേരിൽ എട്ട് എം.പിമാരെ സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് ദൃശ്യം കേന്ദ്രസർക്കാർ വൃത്തങ്ങൾ പുറത്തുവിട്ടത്.

 ഉ​പാ​ദ്ധ്യ​ക്ഷ​നെ​ ​അ​ധി​ക്ഷേ​പി​ച്ചെ​ന്ന് ​വെ​ങ്ക​യ്യ

ഞാ​യാ​റാ​ഴ്ച​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​അ​ര​ങ്ങേ​റി​യ​ ​സം​ഭ​വ​ങ്ങ​ൾ​ ​വേ​ദ​നി​പ്പി​ച്ചെ​ന്നും​ ​പാ​ർ​ല​മെ​ന്റി​ന്റെ​ ​പ്ര​തി​ച്ഛാ​യ​ ​ക​ള​ങ്ക​പ്പെ​ടു​ത്തി​യെ​ന്നും​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​എം.​ ​വെ​ങ്ക​യ്യ​നാ​യി​ഡു​ ​സ​ഭ​യി​ൽ​ ​പ​റ​ഞ്ഞു.​ ​സം​ഭ​വ​ങ്ങ​ൾ​ ​നി​ർ​ഭാ​ഗ്യ​ക​ര​വും​ ​അ​പ​ല​പ​നീ​യ​വു​മാ​ണ്.​ ​ഡെ​പ്യൂ​ട്ടി​ ​ചെ​യ​ർ​മാ​ൻ​ ​ഹ​രി​വം​ശ​ ​നാ​രാ​യ​ൺ​ ​സിം​ഗി​നെ​ ​അ​ധി​ക്ഷേ​പി​ച്ചു.​ ​മാ​ർ​ഷ​ൽ​മാ​രെ​ത്തി​യി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​അ​ദ്ദേ​ഹം​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ടേ​നെ.​ ​അം​ഗ​ങ്ങ​ൾ​ ​ത​ങ്ങ​ളു​ടെ​ ​സീ​റ്റി​ൽ​ ​ത​ന്നെ​ ​തു​ട​ർ​ന്നി​രു​ന്നെ​ങ്കി​ൽ​ ​വോ​ട്ടെ​ടു​പ്പ് ​ന​ട​ത്താ​നാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ​ഡെ​പ്യൂ​ട്ടി​ ​ചെ​യ​ർ​മാ​ൻ​ ​അ​റി​യി​ച്ച​തെ​ന്നും​ ​വെ​ങ്ക​യ്യ​ ​പ​റ​ഞ്ഞു. ചി​ല​ ​അം​ഗ​ങ്ങ​ൾ​ ​ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി.​ ​പേ​പ്പ​റു​ക​ൾ​ ​വ​ലി​ച്ചു​കീ​റി.​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ലി​ന്റെ​ ​മേ​ശ​യ്ക്ക് ​മേ​ൽ​ ​ക​യ​റി​ ​നൃ​ത്തം​വ​ച്ചു,​ ​ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​ ​മു​ദ്രാ​വാ​ക്യം​ ​മു​ഴ​ക്കി,​ ​മൈ​ക്ക് ​ത​ക​ർ​ത്തു.​ ​റൂ​ൾ​ബു​ക്ക് ​ഡെ​പ്യൂ​ട്ടി​ ​ചെ​യ​ർ​മാ​നു​ ​നേ​ർ​ക്കെ​റി​ഞ്ഞു.​ ​അം​ഗ​ങ്ങ​ൾ​ ​ആ​ത്മ​പ​രി​ശോ​ധ​ന​ ​ന​ട​ത്ത​ണ​മെ​ന്നും​ ​വെ​ങ്ക​യ്യ​ ​ആ​വ​ശ്യ​പ്പെ​ട്ടു.