കർഷക ബിൽ: സി.പി.എം പ്രതിഷേധം ഇന്ന്
Tuesday 22 September 2020 12:00 AM IST
തിരുവനന്തപുരം: രാജ്യത്തെ കർഷകരുടെ ജീവിതം കോർപറേറ്റുകൾക്ക് അടിയറവയ്ക്കാനുള്ള നീക്കത്തെ എതിർത്ത പ്രതിപക്ഷ എം.പിമാരെ രാജ്യസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തതിൽ സി.പി.എം ഇന്ന് പ്രതിഷേധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് വൈകിട്ട് പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ എല്ലാ പാർടി ഘടകങ്ങളോടും ആഹ്വാനം ചെയ്തു.
രാജ്യത്താകെ കർഷകപ്രതിഷേധത്തിന്റെ വലിയ അലയൊലി ഉയർന്നുകഴിഞ്ഞു. അതിന്റെ മുൻനിരയിൽ സി.പി.എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ ഉണ്ടാവുമെന്നും കോടിയേരി പറഞ്ഞു.