എൻ.ഐ.എയ്ക്കെതിരെ മുൻവിധി വേണ്ട:ഗവർണർ

Tuesday 22 September 2020 12:01 AM IST

വർക്കല: എൻ.ഐ.എ കാര്യപ്രാപ്തിയുള്ള ഏജൻസിയാണെന്നും അവർ നടത്തുന്ന അന്വേഷണം സംബന്ധിച്ച് ഇപ്പോൾ വിധി എഴുതേണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു.

ശിവഗിരിയിൽ എത്തിയ ഗവർണറോട് പ്രോട്ടോക്കോൾ ലംഘനത്തിന്റെ പേരിൽ മന്ത്രി ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തതിനെക്കുറിച്ച് മാദ്ധ്യമപ്രവർത്തകർ അഭിപ്രായം ആരാഞ്ഞപ്പോഴാണ് ഇങ്ങനെ പ്രതികരിച്ചത്.

പ്രതിപക്ഷം സർക്കാരിന്റെ രാജി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളും അവരവരുടെ മുദ്രാവാക്യം ഉയർത്തുന്നുണ്ടെന്ന് മറുപടി നൽകി