അസാമിലെ കാമാഖ്യ ക്ഷേത്രം തുറക്കുന്നു

Tuesday 22 September 2020 12:10 AM IST

ഗുവാഹത്തി: അസാമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നു കൊടുക്കുന്നു. കൊവിഡ് മൂലം ആറു മാസം മുൻപാണ് ക്ഷേത്രം അടച്ചിട്ടത്. സെപ്തംബർ 24 മുതൽ ദർശനത്തിനായി തുറക്കുന്ന ക്ഷേത്രത്തിൽ ഒരു ദിവസം 500 ഭക്തർക്ക് മാത്രമേ പ്രവേശനമുണ്ടാകൂ. കർശനമായ നിയന്ത്രണങ്ങളോടെയാണ് ദർശനം ഒരുക്കിയിരിക്കുന്നത്. ഒരേ സമയം 100 പേർക്കു മാത്രമാണ് പ്രവേശനം. പ്രവേശനം ഓൺലൈൻ വഴി മുൻകൂർ ബുക്ക് ചെയ്യണം. ഭക്തർക്ക് 15 മിനിട്ടിൽ കൂടുതൽ ക്ഷേത്രത്തിനുള്ളിൽ നിൽക്കാൻ അനുവാദമില്ല. ശരീരോഷ്മാവ് പരിശോധിക്കും. മാസ്കും സാനിട്ടൈസറും ഉൾപ്പെടയുള്ള സുരക്ഷാ ക്രമീകരണങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്. 16-ാം നൂറ്റാണ്ടിൽ നിലാചൽ കുന്നുകൾക്കു മുകളിൽ സഥാപിതമായ അമ്പലം നാല് ശക്തിപീഠങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. പ്രതിദിനം 1500 മുതൽ 2000 ഭക്തർ വരെയാണ് ക്ഷേത്രദർശനം നടത്തിയിരുന്നത്.