യു.എൻ.എച്ച്.ആർ.സിയ്ക്ക് പരാതി നൽകി കഫീൽ ഖാൻ

Tuesday 22 September 2020 12:00 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​സി.​എ.​എ​ ​വി​രു​ദ്ധ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളെ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നേ​രി​ട്ട​ ​രീ​തി​യ്ക്കെ​തി​രെ​ ​യു.​എ​ൻ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​നെ​ ​സ​മീ​പി​ച്ച് ​ഡോ.​ക​ഫീ​ൽ​ ​ഖാ​ൻ.​ ​ദേ​ശ​സു​ര​ക്ഷാ​ ​നി​യ​മം​ ​ഉ​പ​യോ​ഗി​ച്ച് ​ത​ന്നെ​ ​യു​പി​ ​സ​ർ​ക്കാ​ർ​ ​ത​ട​വി​ലാ​ക്കി​യ​തി​നെ​തി​രെ​യാ​ണ് ​ഖാ​ൻ​ ​പ​രാ​തി​ ​ന​ൽകി​യ​ത്. ദേ​ശ​സു​ര​ക്ഷാ​ ​നി​യ​മ​വും​ ​യു.​എ.​പി.​എ​യും​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്യു​ന്ന​ ​സ​ർ​ക്കാ​ർ​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ളെ​ ​അ​ടി​ച്ച​മ​ർ​ത്തു​ക​യാ​ണെ​ന്നും​ ​രാ​ജ്യ​ത്ത് ​വ്യാ​പ​ക​മാ​യ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ലം​ഘ​ന​ങ്ങ​ൾ​ ​ന​ട​ക്കു​ക​യാ​ണെ​ന്നു​മാ​ണ് ​ഖാ​ൻ​ ​യു.​എ​ൻ.​എ​ച്ച്.​ആ​ർ​സി​യെ​ ​ക​ത്തി​ലൂ​ടെ​ ​അ​റി​യി​ച്ച​തെ​ന്ന് ​ദേ​ശീ​യ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.