ഏഴുവയസുകാരിയെ പീഡിപ്പിച്ച യുവാവ് കസ്റ്റഡിയിൽ
Wednesday 23 September 2020 12:00 AM IST
അഞ്ചൽ:ഏഴുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെ അഞ്ചൽ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അഞ്ചൽ ഏറം മലവട്ടം സ്വദേശിയായ 35 കാരനാണ് പൊലീസ് കസ്റ്റഡിയിലായത്. യുവാവിന്റെ അയൽവാസിയും ബന്ധുവുമായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പരാതി ഉയർന്നത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെ തുടർന്ന് ഇയാളെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരും യുവാവിന്റെ വീട്ടുകാരും തമ്മിൽ നേരത്തെ ചില പ്രശ്നങ്ങളുടെ പേരിൽ തർക്കവും വഴക്കും നിലനിന്നിരുന്നതായി പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.