അതിർത്തിയിലേക്ക് കൂടുതൽ സേനകളെ അയയ്‌ക്കില്ല
Wednesday 23 September 2020 12:52 AM IST
കമാൻഡർ തല ചർച്ചയ്‌ക്ക് ശേഷം സംയുക്ത പ്രസ്‌താവന
ന്യൂഡൽഹി: വടക്കൻ ലഡാക്ക് അതിർത്തിയിൽ സമാധാനം നിലനിറുത്താൻ മുന്നണിയിലേക്ക് കൂടുതൽ സൈന്യങ്ങളെ അയയ്‌ക്കില്ലെന്ന് ഇന്ത്യാ-ചൈനാ തീരുമാനം. സാഹചര്യങ്ങൾ സങ്കീർണമാകുന്ന തരത്തിൽ ഏകപക്ഷീയമായി തത്സ്ഥിതി മാറ്റില്ലെന്ന് ധാരണയുണ്ടാക്കിയെന്നും തിങ്കളാഴ്‌ച നടന്ന ഇന്ത്യാ-ചൈനാ കമാൻഡർ തല ചർച്ചയ്‌ക്കു ശേഷമിറക്കിയ സംയുക്ത പ്രസ്‌താവനയിൽ പറയുന്നു. ചർച്ചകൾ തുടരുന്നതിന്റെ ഭാഗമായി വൈകാതെ കമാൻഡർമാർ ഏഴാം വട്ട ചർച്ച നടത്തും. ചർച്ച രാത്രി 11.30വരെ നീണ്ട ചർച്ചയ്‌ക്കു ശേഷമാണ് വീണ്ടും കാണാമെന്ന ഉറപ്പിൽ കമാൻഡർമാർ കൈകൊടുത്ത് പിരിഞ്ഞത്.