ഈഫൽ ടവറിൽ ബോംബ് ഭീഷണി
Thursday 24 September 2020 1:15 AM IST
പാരീസ്: ഫ്രാൻസിലെ ഈഫൽ ടവറിൽ ബോംബ് ഭീഷണി. സന്ദർശകരെ ഒഴിപ്പിച്ചു. ഈഫൽ ടവറിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസിന് അജ്ഞാത ഫോൺ സന്ദേശം എത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
മുൻകരുതൽ നടപടിയെന്നോണമാണ് സന്ദർശകരെ ഒഴിപ്പിച്ചതെന്ന് ഈഫൽ ടവർ നടത്തിപ്പ് കമ്പനിയുടെ വക്താവ് പ്രതികരിച്ചു.
ടവറിന് സമീപത്ത് സേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും സ്ഥലത്ത് പരിശോധന നടത്തുന്നതായും പാരീസ് പൊലീസ് സ്ഥിരീകരിച്ചു.