താരിഖ് അൻവർ തലസ്ഥാനത്ത്

Thursday 24 September 2020 12:55 AM IST

തിരുവനന്തപുരം: കേരളത്തിന്റെ ചുമതല ലഭിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്നലെ രാത്രി തലസ്ഥാനത്തെത്തി. കാർഷിക ബില്ലുകൾക്കെതിരെ എല്ലാ സംസ്ഥാനങ്ങളിലും എ.ഐ.സി.സി ഇന്ന് വാർത്താസമ്മേളനം നടത്തും. ഇതിന്റെ ഭാഗമായാണ് താരിഖ് അൻവർ എത്തിത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായും പുതുതായി ചുമതലയേറ്റ കെ.പി.സി.സി ഭാരവാഹികളുമായും ചർച്ച നടത്തും. ഇന്നലെ വിമാനത്താവളത്തിൽ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു