ഇവർ ഇന്ത്യയുടെ അഭിമാനം

Thursday 24 September 2020 4:39 AM IST

ബിൽകീസ്

പെൺകരുത്തായി ദാദി മുത്തശ്ശി

ന്യൂഡൽഹി: ലോകത്തെ ഏറ്റവും കരുത്തുറ്റ വ്യക്തികളിൽ, ഷഹീൻബാഗിൽ പ്രായം മറന്ന് സമരാഗ്നിയായി ജ്വലിച്ച എൺപത്തിരണ്ടുകാരി ബിൽകീസും! ടൈം മാഗസിൽ പ്രസിദ്ധീകരിച്ച, ലോകത്തെ ഏറ്രവും സ്വാധീനിച്ച 2019 ലെ നൂറു വ്യക്തികളുടെ പട്ടികയിലാണ് ബിൽകീസിന്റെ പോരാട്ടവീര്യവും ഇടംപിടിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കഴിഞ്ഞ ഡിസംബറിൽ ഷബീൽ ബാഗിൽ ഒത്തുകൂടിയ സ്ത്രീകളിൽ സമരവീര്യം ജ്വലിപ്പിച്ച 'ദാദി' അന്ന് വാർത്താശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന, ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചെ, പ്രൊഫ. രവീന്ദ്ര ഗുപ്ത തുടങ്ങിയവരും പട്ടികയിൽ ഇന്ത്യക്കാരായുണ്ട്.

മുമ്പൻ മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ടൈം മാഗസിന്റെ കരുത്തുറ്റ വ്യക്തികളിൽ സ്ഥാനം നേടിയ ഇന്ത്യക്കാരിൽ മുമ്പൻ. ഇന്ത്യയിൽ, രാഷ്ട്രീയരംഗത്തു നിന്ന് പട്ടികയിൽ ഉൾപ്പെട്ട ഏക വ്യക്തിയും മോദി തന്നെ. മോദിയുടെ അടുത്ത സുഹൃത്തു കൂടിയായ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പട്ടികയിലുണ്ട്. യു.എസിൽ നിന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ, വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ജർമൻ ചാൻസലർ ഏഞ്ചല മെർക്കൽ, ഫോർമുല വൺ താരം ലൂയിസ് ഹാമിൽട്ടൺ എന്നിവരും പട്ടികയിലുണ്ട്.

ശി​വാം​ഗി​യു​ടെ​ ​ക​രു​ത്തി​ൽ​ ​റാ​ഫേ​ൽ​ ​പ​റ​ക്കും

അം​ബാ​ല​യി​ലെ​ ​ഗോ​ൾ​ഡ​ൻ​ ​ആ​രോ​സ് ​സ്‌​ക്വാ​ഡ്ര​ണി​ന്റെ​ ​ഭാ​ഗ​മാ​യ​ ​റാ​ഫേ​ൽ​ ​യു​ദ്ധ​ ​വി​മാ​ന​ങ്ങ​ൾ​ ​പ​റ​ത്തി​ ​ച​രി​ത്രം​ ​കു​റി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ​വ്യോ​മ​സേ​ന​യി​ലെ​ ​വ​നി​താ​ ​പൈ​ല​റ്റ് ​ഫ്ളൈ​റ്റ് ​ലെ​ഫ്‌​റ്റ​ന​ന്റ് ​ശി​വാം​ഗി​ ​സിം​ഗ്.​ ​അം​ബാ​ല​യി​ൽ​ ​പ​രി​ശീ​ല​നം​ ​തു​ട​ങ്ങി​യ​ ​ശി​വാം​ഗി​ ​വൈ​കാ​തെ​ ​ഗോ​ൾ​ഡ​ൻ​ ​ആ​രോ​സ് ​ടീ​മി​ന്റെ​ ​ഭാ​ഗ​മാ​കും.​ ​സേ​ന​യി​ലെ​ ​പ​ത്ത് ​വ​നി​താ​ ​പൈ​ല​റ്റു​മാ​രി​ൽ​ ​നി​ന്ന് ​ക​ർ​ശ​ന​മാ​യ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​പാ​ലി​ച്ചാ​ണ് ​ശി​വാം​ഗി​യെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.2017​ ​വ​നി​താ​ ​പൈ​ല​റ്റ് ​ബാ​ച്ച് ​അം​ഗ​മാ​യ​ ​ശി​വാം​ഗി​ ​യു.​പി​ ​വാ​രാ​ണ​സി​ ​സ്വ​ദേ​ശി​യാ​ണ്.​ ​ബ​നാ​റ​സ് ​ഹി​ന്ദു​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​പ​ഠ​ന​ത്തി​ന് ​ശേ​ഷം​ 2016​ലാ​ണ് ​ശി​വാം​ഗി​ ​എ​യ​ർ​ഫോ​ഴ്സ് ​അ​ക്കാ​ഡ​മി​യി​ലെ​ത്തു​ന്ന​ത്.