മദ്യ വില്പന നടത്തിയ ഓട്ടോ ഡ്രൈവർ കുടുങ്ങി

Thursday 24 September 2020 12:11 AM IST

കരുനാഗപ്പള്ളി: ഡ്രൈഡേകളിൽ കരുനാഗപ്പള്ളിയിലെ ഓട്ടോ റിക്ഷാ സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന നടക്കുന്നു എന്ന പരാതിയെ തുടർന്ന് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി.മോഹന്റെ നേതൃത്വത്തിൽ ഓട്ടോ റിക്ഷാ സ്റ്റാന്റുകൾ കേന്ദ്രീകരിച്ച് പരിശോധന സംഘടിപ്പിച്ചു. പരിശോധനയിൽ ഓട്ടോ റിക്ഷാ ഡ്രൈവർ സുധീറിനെ അറസ്റ്റ് ചെയ്തു. .ഇയാളുടെ ഓട്ടോയിലെ പ്രത്യേക അറയിൽ സൂക്ഷിച്ചിരുന്ന 11 കുപ്പി വിദേശ മദ്യം കണ്ടെടുത്തു. കരുനാഗപ്പള്ളി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.