കഞ്ചാവ് ; ഒരാൾ അറസ്റ്റിൽ
Thursday 24 September 2020 12:39 AM IST
കല്ലമ്പലം : വില്പനയ്ക്ക് കഞ്ചാവ് കടത്തുന്നതിനിടെ ഒരാൾ അറസ്റ്റിലായി. വർക്കല തച്ചൻകോണം കൽപ്പന മന്ദിരം വീട്ടിൽ നസീർ (45) ആണ് അറസ്റ്റിലായത്. നാവായിക്കുളം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറും സംഘവും നടത്തിയ റെയ്‌ഡിൽ പുന്നമൂട് പെട്രോൾ പമ്പിന് സമീപം ഓട്ടോറിക്ഷയിൽ വില്പനയ്ക്കായി കഞ്ചാവ് കൊണ്ടുപോകുന്നതിനിടയിലാണ് പിടിയിലായത്. 170 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് പിടിച്ചെടുത്തു. സി.ഐ എം. നൗഷാദ്, പ്രിവന്റീവ് ഓഫീസർ എ.അഷ്‌റഫ്, സി.ഇ.ഒ മാരായ ലിബിൻ, സജീർ, വൈശാഖ്, യശസ്, ബിമൽനാഥ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.