300 കടന്ന് കൊവിഡ്

Friday 25 September 2020 12:00 AM IST

കോട്ടയം : ജില്ലയിൽ 341 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. 338 ഉം സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ടുപേർ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. ആകെ 4171 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരിൽ 175 പേർ പുരുഷൻമാരും, 131 പേർ സ്ത്രീകളും, 35 പേർ കുട്ടികളുമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 15 ശതമാനം 60 വയസിന് മുകളിലുള്ളവരാണ്. എലിക്കുളം : 32, കോട്ടയം : 31, കുമരകം : 18, ഈരാറ്റുപേട്ട : 16, അയ്മനം, ചെമ്പ്, ചങ്ങനാശേരി : 14 വീതം, തിരുവാർപ്പ് : 11, ഭരണങ്ങാനം,പാമ്പാടി : 10, കാണക്കാരി, മാടപ്പള്ളി : 9, കുറിച്ചി : 8, അതിരമ്പുഴ, പനച്ചിക്കാട്, വെച്ചൂർ : 7, നെടുംകുന്നം : 6 എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തത്. രോഗം ഭേദമായ 130 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 3008 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8562 പേർ രോഗബാധിതരായി. 5551 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19386 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

എലിക്കുളത്ത് ആശങ്ക പൊ​ൻ​കു​ന്നം​ ​:​ ​എ​ലി​ക്കു​ളം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​കൊ​വി​ഡ് ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ 114​ ​ആ​യി.​ 85​ ​പേ​ർ​ ​വി​വി​ധ​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​ഇ​പ്പോ​ൾ​ ​ചി​കി​ത്സ​യി​ലാ​ണ്.​ ​ഏ​ഴ്,​ ​എ​ട്ട് ​വാ​ർ​ഡു​ക​ൾ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണാ​യി​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ 29​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ച​ ​മ​ല്ലി​ക​ശ്ശേ​രി​യി​ലെ​ ​റ​ബ​ർ​ ​ഫാ​ക്ട​റി​യി​ലെ​ ​ഒ​രു​ ​യൂ​ണി​റ്റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം​ ​നി​റു​ത്തി​വ​ച്ചു.​അ​ന്യ​ ​സം​സ്ഥാ​ന​ക്കാ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​നാ​നൂ​റി​ലേ​റെ​ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ​ഇ​വി​ടെ​ ​പ​ണി​യെ​ടു​ക്കു​ന്ന​ത്. ഇ​ന്ന​ലെ​ ​വി​വി​ധ​ ​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും​ ​ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും​ ​യോ​ഗം​ ​ചേ​ർ​ന്ന് ​സ്ഥി​തി​ഗ​തി​ക​ൾ​ ​വി​ല​യി​രു​ത്തി.​ ​എ​ലി​ക്കു​ളം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​പി.​സു​മം​ഗ​ലാ​ദേ​വി​ ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി​വാ​ഹ,​മ​ര​ണാ​ന​ന്ത​ര​ ​ച​ട​ങ്ങു​ക​ൾ,​ ​മ​റ്റ് ​ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​ ​സ്ഥ​ല​ങ്ങ​ളി​ലെ​ ​വി​വ​ര​ങ്ങ​ൾ​ ​പൊ​ലീ​സ്,​ ​ആ​രോ​ഗ്യ​ ​വ​കു​പ്പ്,​ ​പ​ഞ്ചാ​യ​ത്ത്,​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ്,​ ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​രെ​ ​മു​ൻ​കൂ​ട്ടി​ ​അ​റി​യി​ക്ക​ണം.​ ​രോ​ഗ​വ്യാ​പ​നം​ ​കൂ​ടി​യ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​രോ​ഗി​ക​ൾ​ക്കാ​യി​ ​കൂ​ടു​ത​ൽ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ല​ഭ്യ​മാ​ക്കാ​നും​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.