ജലീലിന്റേത് വിവേകമുള്ള നടപടി : മുഖ്യമന്ത്രി
Friday 25 September 2020 12:58 AM IST
തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീൽ ഇഡി ഓഫിസിൽ ഒളിച്ചുപോയത് വിവേക പൂർണമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘർഷങ്ങൾ ഒഴിവാക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. മന്ത്രി സ്റ്റേറ്റ് കാറിൽത്തന്നെ ചോദ്യംചെയ്യലിന് പോകണമായിരുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞിരുന്നു. കാനത്തിന് അദ്ദേഹത്തിന്റേതായ അഭിപ്രായമുണ്ടായിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.