ചെന്നൈയിലേക്ക് ട്രെയിൻ 27 മുതൽ
Thursday 24 September 2020 11:09 PM IST
ബുക്കിംഗ് തുടങ്ങി
തിരുവനന്തപുരം: കൊവിഡും ലോക്ക് ഡൗണും മൂലം നിറുത്തിവച്ചിരുന്ന ചെന്നൈയിലേക്കുളള പ്രതിദിനട്രെയിൻ സർവീസ് 27 മുതൽ ആരംഭിക്കും. മുൻകൂർ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തുനിന്നും ഒാരോ ട്രെയിനുകളാണ് തുടങ്ങുന്നത്. 27 ന് ചെന്നൈയിൽ നിന്നും 28ന് തിരുവനന്തപുരം, മംഗലാപുരം കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തും.
. തിരുവനന്തപുരം - ചെന്നൈ
ചെന്നെെയിൽ നിന്ന് ദിവസവും രാത്രി 7.45നും തിരുവനന്തപുരത്തുനിന്ന് വൈകിട്ട് 3നും സർവീസ്.
. മംഗലാപുരം - ചെന്നൈ
ദിവസവും രാത്രി 8.10ന് ചെന്നൈയിലും ഉച്ചയ്ക്ക് 1.30ന് മംഗലാപുരത്തുനിന്നും പുറപ്പെടും.