തിരുകേശം: നിലപാടിൽ ഉറച്ച് മുഖ്യമന്ത്രി
Friday 25 September 2020 12:30 AM IST
തിരുവനന്തപുരം: തിരുകേശം ബോഡി വേസ്റ്റാണെന്ന മുൻ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ ആവർത്തിച്ചു. നിലപാടിൽ മാറ്റമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കാന്തപുരം എ.പി അബൂബക്കർ മുസലിയാരുടെ നേതൃത്വത്തിലുള്ള കേരളാ മുസ്ലീം ജമാഅത്ത് രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
"വിശ്വാസത്തിന്റെ ഭാഗമായാണ് ചില കാര്യങ്ങൾ വിശ്വാസികൾ കാണുന്നത്. അതുപോലെ എനിക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്റെ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു. അതിന്റെ അർത്ഥം അവർക്ക് മറിച്ചൊരു അഭിപ്രായം വച്ചുകൂടെന്നല്ല."- മുഖ്യമന്ത്രി പറഞ്ഞു.